Advertisment

പാവയ്ക്ക വിലയിടിവ് തുടരുന്നു. കർഷകർക്ക് 22 രൂപ; പാലക്കാട് ജില്ലയില്‍ പാവയ്ക്ക കര്‍ഷകര്‍ ആശങ്കയില്‍

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

നെന്മാറ: ഏറെ പ്രതീക്ഷയോടെ ഒന്നാംവിള നെൽകൃഷിക്ക് പകരം നീർവാർച്ചക്കുള്ള ചാലുകൾ ഒരുക്കി കടുത്ത വേനൽ വകവയ്ക്കാതെ പാവൽ, പയർ, തുടങ്ങിയ പച്ചക്കറിക്കൃഷി ഇറക്കിയ കർഷകരെ കഷ്ടത്തിലാക്കി പാവൽ വിലയിടിവ് തുടരുന്നു.

കടുത്ത വേനലിൽ വെള്ളം കോരിയും മോട്ടോർ പമ്പ് ചെയ്തും കിലോയ്ക്ക് 10,000 രൂപയോളം വിലവരുന്ന ഹൈബ്രീഡ് ഇനത്തിൽപ്പെട്ട പാവയ്ക്ക വിത്തുകൾ നട്ട് മയിലിന്റെയും കീടങ്ങളുടെയും ആക്രമണത്തിൽനിന്ന് സംരക്ഷിച്ച് കൃഷി ചെയ്തു.

ആദ്യം വിളവെടുത്ത മാർക്കറ്റിൽ എത്തിച്ചാൽ നല്ല വില കിട്ടുമെന്ന പ്രതീക്ഷയിൽ വിളവെടുപ്പ് ആരംഭിച്ച പാവയ്ക്കക്ക് വിപണയിൽ 22 രൂപയാണ് കിലോഗ്രാമിന് കർഷകർക്ക് ലഭിക്കുന്നത്. കഴിഞ്ഞമാസം 48 മുതൽ 58 വരെ വിലയുണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്ന് പാവയ്ക്കയുടെ വരവ് കൂടിയതോടെ വില ഇനിയും താഴുമെന്ന ആശങ്കയിലാണ് കർഷകർ.

മഴയില്ലാത്തതിനെത്തുടർന്ന് ഉത്പാദന കുറവ ഉണ്ടായതിനു പുറമേ പുറമെ വില കുറഞ്ഞതും കർഷകർക്ക് അടിയായി. തൃശ്ശൂർ, ആലപ്പുഴ, എറണാകുളം, പെരുമ്പാവൂർ, തുടങ്ങിയ വിപണികളിൽ നിന്നും സംഭരിക്കാൻ എത്താറുള്ള വാഹനങ്ങളുടെ വരവും വിലയിടിവിനെ തുടർന്ന് കുറഞ്ഞു.

പ്രാദേശിക വിപണിയിൽ മുച്ചക്ര വാഹനങ്ങളിൽ 3.5 കിലോ 100, എന്ന നിരക്കിലാണ് വിൽപ്പന നടത്തുന്നത്. കടകളിൽ 27- 30 രൂപയ്ക്ക് വിൽപ്പന നടത്തുന്നുണ്ട്. ഒരേക്കറിൽ പതിവിന് വി പരീതമായി 300-ലധികം കിലോഗ്രാമിന്റെ വിളവ് കുറവ് ഓരോ തവണ വിള എടുക്കുമ്പോളും ഉണ്ടായതായി കർഷകർ പറഞ്ഞു.

ഒരു ടണ്ണിലധികം പാവയ്ക്ക സാധാരണ ലഭിക്കാറുള്ളത് കാലാവസ്ഥ മാറ്റം മൂലം 600 - 700 കിലോ ആയി കുറഞ്ഞിട്ടുണ്ട്. 40000 - 50000 രൂപ വരെ ഒരേക്കറിന് പാട്ടവും നൽകി പന്തലും കൂലിയുമായി നല്ലൊരുതുക ചെലവാക്കിയാണ് കർഷകർ പച്ചക്കറികൃഷിയിൽ ഏർപ്പെട്ടത്.

പയർ, പടവലം, മുളക് തുടങ്ങിയവയുടെ വിലയാണ് പിടിച്ചു നിൽക്കുന്നത്തിന് കർഷകർക്ക് ആശ്വാസമായത്. വിത്തനശ്ശേരിയിലും എലവഞ്ചേരിയിലും ആയിലൂരിലും വ്യാപകമായി ഒന്നാം വിളക്ക് പകരമായി പച്ചക്കറി കൃഷിയുണ്ട്.

വി എഫ് പി സി കെ വഴിയുള്ള വിപണനം ഉണ്ടെങ്കിലും തമിഴ്നാട് അടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള അമിതമായ ഉൽപ്പാദനം വരവാണ് കർഷകരെ ബുദ്ധിമുട്ടിലാക്കിയതെന്ന് വ്യാപാരികൾ പറയുന്നു.

Advertisment