ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/3TKnmjoraxaWdr05IIFX.jpg)
പാലക്കാട്:ലോട്ടറി ഏജൻറ്റ്സ് & വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജൻ്റ്സ് & സബ് ഏജൻ്റ്സ് ജില്ലാ കൺവെൻഷൻ ചേർന്നു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ കൺവെൻഷൻ ലോട്ടറി ഏജൻ്റ്സ് & വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി.ബി സുബൈർ ഉത്ഘാടനം ചെയതു.
Advertisment
യൂണിയൻ പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ.ജെ.സുരേഷ് ബാബു അദ്ധ്യക്ഷനായി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം രവീന്ദ്രൻ, ജില്ലാ ട്രഷറർ വി. ബിനു എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ടി.കെ നൗഷാദ് സ്വാഗതവും എ. കാജാഹുസൈൻ നന്ദി പറഞ്ഞു.
കൺവെൻഷൻ 15 അംഗ ജില്ലാ കമ്മിറ്റിയെയും കൺവീനറായി എ കാജാ ഹുസൈനെയും
ജോ: കൺവീനർമാരായി പി.എ സന്തോഷ്, കെ സുശാന്ത് എന്നിവരെയും തെരെഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us