യു.പി രാജഗോപാൽ എൻഡോവ്മെൻ്റ് പ്രഖ്യാപിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: അന്തിമ നിമിഷം വരെ സമാജ സേവനത്തിനായി ജീവിതം ഒഴിഞ്ഞുവച്ച യു.പി രാജഗോപാലിൻ്റെ സ്മരണയ്ക്കായി എല്ലാ വർഷവും 3 വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തുന്നവർക്കായി "യു.പി രാജഗോപാൽ എൻഡോവ്മെന്റ്' എന്ന് പേരിൽ പ്രശസ്തി പത്രവും, ഫലകവും 10,000/- രൂപ ക്യാഷ് അവാർഡും നൽകുന്നു.

Advertisment

രാഷ്ട്രസേവാനിരതമായ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനത്തിനും, മാതൃകാ വിദ്യാലയത്തിനും, മാതൃകാ അധ്യാപകനുമാണ് അവാർഡുകൾ നൽകുന്നത് എന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഈ വർഷത്തെ അവാർഡിനർഹമായിരിക്കുന്നത്:

1. ഐ.ആർ.സി.എസ് ഷെൽട്ടർ ഹോം.  (മാതൃസദനം)

2. മാതൃകാ വിദ്യാലയം: വേദവ്യാസവിദ്യാപീഠം, കല്ലടിക്കോട്

3. മാതൃകാ അധ്യാപകൻ കെ. കൃഷ്ണൻകുട്ടി, ശ്രീ വരരുചി വിദ്യാനികേതൻ, നടുവട്ടം, പട്ടാമ്പി എന്നിവക്കു പുറമെ  'ആതുരസേവനരംഗത്ത് സുത്യർഹമായ സേവനുമനുഷ്ഠിച്ചു വരുന്നു തത്തമംഗലം മാതൃസദനത്തിലെ പി.വിജയകുമാരിയെയും വേദവ്യാസാ വിദ്യാ പീഠത്തിന് സൌജന്യമായി സ്ഥലം അനുവദിച്ചു നൽകിയ കുഞ്ഞിക്കാവ് അമ്മയെയും ആദരിക്കുന്നു.

ഇവർക്കുള്ള അവാർഡുകൾ ശനിയാഴ്ച രാവിലെ 10.00 മണിക്ക് കല്ലടിക്കോട് വേദവ്യാസ വിദ്യാപീഠത്തിൽ വച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽരാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്രീയ സഹസമ്പർക്ക പ്രമുഖ് പി എൻ. ഹരികൃഷ്ണകുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

എൻഡോവ്മെൻ്റ് കമ്മിറ്റി കൺവീനർ കെ.ഗംഗാധരൻ: യു. കൈലാസ് മണി, പി ബേബി, മധുസൂദനൻ മാസ്റ്റർ;സുജിത് നെച്ചൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment