മുസ്ലിം ലീഗ് പാലക്കാട് ജില്ലാസംഗമം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സുഹൃദ്‌സംഗമവും പ്രവര്‍ത്തക കണ്‍വന്‍ഷനും പാലക്കാട് കെഎസ്ആര്‍ടിസിക്ക് സമീപമുള്ള ടോപ്പ് ഇന്‍ ടൗണിലും ഉച്ചക്കുശേഷം നടന്ന ജില്ലാ സമ്മേളനം പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Advertisment

ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി, ട്രഷറര്‍ പി.എ അബ്ദുല്‍വഹാബ് എം.പി, വൈസ്പ്രസിഡന്റ് അബ്ദുസമദ് സമദാനി എം.പി, ഡോ.എം.കെ മുനീര്‍, പി.എം.എ സലാം, മരക്കാര്‍ മാരായമംഗലം പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല അധ്യക്ഷനായി.

publive-image

രാവിലെ ടോപ് ഇൻ ടൗണിൽ നടന്ന സുഹൃദ് സംഗമത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പി., ഷാഫി പറമ്പിൽ എം.എൽ.എ ,മുൻ മന്ത്രി വി.സി.കബീർ, കെ.എ.ചന്ദ്രൻ; വി.എസ്.വിജയരാഘവൻ, ഡി.സി.സി.പ്രസിഡൻറ് എ.തങ്കപ്പൻ, സി.വി.ബാലചന്ദ്രൻ തുടങ്ങി പൊതുപ്രവർത്തകരും പങ്കെടുത്തു.

Advertisment