ഇടതു സർക്കാരിന്‍റേത് സാഡിസ്റ്റ് മനോഭാവം: കെഎസ്‌ടി എംപ്ലോയീസ് സംഘ്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ശമ്പളത്തിനും ഇതര ചെലവുകൾക്കും ആവശ്യമായ വരുമാനം ഉണ്ടാക്കിയിട്ടും, ബസ് ചാർജ്ജ് വർദ്ധനവിലൂടെയും ഡീസൽ വിലക്കുറവിലൂടെയും അധികലാഭം നേടിയിട്ടും മന:പൂർവ്വം ശമ്പളം നൽകാതിരിക്കുന്നത് ഇടത് സർക്കാരിന്റെ സാഡിസ്റ്റ് മനോഭാവമാണ് വെളിവാക്കുന്നതെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ടി.വി. രമേഷ് കുമാർ പറഞ്ഞു.

Advertisment

ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധ ധർണ്ണയുടെ ഒമ്പതാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യ ചെലവിനു പോലും പണമില്ലാതെ കെ എസ് ആർ ടി സി ജീവനക്കാർ നട്ടം തിരിയുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു മനോരോഗിയുടെ മാനസികാവസ്ഥയിലാണ് സർക്കാർ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, പി.ശിവകുമാർ, പി.ആർ.മഹേഷ് എന്നിവർ സംസാരിച്ചു.

Advertisment