/sathyam/media/post_attachments/jgIoIap1mN0FiiPVpEdU.jpg)
പാലക്കാട്: നരേന്ദ്ര മോദിയെപ്പോലെ മതേതര വിരുദ്ധ വ്യക്തിയേയും ബിജെപിയെപ്പോലെ മതേതര വിരുദ്ധ പാർട്ടിയേയും വേറെ കാണാനാവില്ലെന്നു് വി.കെ ശ്രീകണ്ഠൻ എംപി. രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും കള്ളക്കേസിൽ കുടുക്കി ഇ.ഡി ചോദ്യം ചെയ്യുകയും കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുമ്പിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തുന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.കെ ശീകണ്ഠൻ എംപി.
/sathyam/media/post_attachments/MtuG644wyJtfSjQvWcS0.jpg)
2010 ൽ കൊടുത്ത പരാതി അന്വേഷണം നടത്തി തെളിവില്ലാത്ത സാഹചര്യത്തിൽ 2015ൽ അന്വേഷണം അവസാനിപ്പിച്ച കേസാണ് വീണ്ടും കുത്തി പൊക്കിയതെന്നു വി.കെ ശ്രീകണ്ഠൻ ആരോപിച്ചു. കോൺഗ്രസുകാരുടെ പണം കൊണ്ട് നടത്തിയിരുന്ന നാഷണൽ ഹെറാൾഡ് പത്രം സമൂഹത്തിനു വേണ്ടി വഹിച്ച പങ്ക് വളരെ വലുതാണെന്നും എംപി ചൂണ്ടിക്കാട്ടി.
ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ അദ്ധ്യക്ഷനായി. വി.എസ് വിജയരാഘവൻ, രമ്യ ഹരിദാസ് എംപി, കെ.എ തുളസി, സി. ചന്ദ്രൻ, പി. ബാലഗോപാലൻ, സി.വി ബാലചന്ദ്രൻ, സുമേഷ് അച്ചുതൻ, കെ.സി പ്രീത് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us