വിജയ തിളക്കവുമായി ജനകീയ പാഠശാല. മക്കൾക്ക് ഉപഹാരവുമായി അധ്യാപകർ കുട്ടികളുടെ വീട്ടുമുറ്റത്ത്; പൊറ്റശ്ശേരി ഗവണ്മെൻ്റ് ഹെെസ്കൂളിലെ അധ്യാപകര്‍ തികച്ചും വ്യതിരിക്തമായ ചുവടുവെപ്പുകളിലൂടെ ജനഹൃദയങ്ങളി‍ല്‍ നിറഞ്ഞു നിന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

കാഞ്ഞിരപ്പുഴ: താങ്ങായി തണലായി തലമുറകൾ തോറും അക്ഷരപെരുമ പരത്തി പൊറ്റശ്ശേരി ഗവണ്മെൻ്റ് ഹെെസ്കൂൾ. മക്കൾക്ക് ഉപഹാരവുമായ് ടീച്ചറമ്മമാർ വീട്ടകങ്ങളിൽ, പുതിയ പരിപാടി ശ്രദ്ധേയമായി.

അമ്മേ... ഇങ്ങോട്ടൊന്ന് വന്നേ... ഇതാരാ വരുന്നതെന്ന് നോക്ക്യേ... ആദിത്യയുടേയും, അരുൺജിത്തിൻ്റേയും കണ്ണുകളിൽ സന്തോഷാശ്രു പൊടിഞ്ഞു. തോടും പാടവും താണ്ടി അതാ വരുന്നൂ അവരുടെ ടീച്ചറമ്മമാർ വീട്ടകങ്ങളിലേക്ക്.

പൊറ്റശ്ശേരി ഗവണ്മെൻ്റ് ഹെെസ്കൂളിലെ അധ്യാപകവൃന്ദമാണ് എസ്.എസ്.എൽ.സി റിസൽറ്റ് വന്നപ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത തികച്ചും വ്യതിരിക്തമായ ചുവടുവെപ്പുകൾ നടത്തിക്കൊണ്ട് ജനഹൃദയങ്ങളിൽ നിറഞ്ഞു നിന്നത്.

സമ്മാനപ്പൊതികളുമായി എ പ്ലസ് ലഭിച്ച കുട്ടികളുടെ ഭവനസന്ദർശനമാണ് അധ്യാപകസംഘം ആദ്യ ഘട്ടത്തിൽ പൂർത്തീകരിച്ചത്. പത്താം തരത്തിലെ ഇത്തവണത്തെ റിസൽട്ടു കൂടി നൂറു ശതമാനം ആയതോടെ എസ്.എസ് എൽ.സിക്ക് മുഴുവൻ കുട്ടികളേയും സ്ഥിരമായി വിജയപീഠത്തിലേറ്റുന്ന ജനകീയപാഠശാലയാണ് പൊറ്റശ്ശേരി സർക്കാർ ഹെെസ്ക്കൂളെന്ന ഖ്യാതിയും നാട്ടിൽ ഇതിനകം പ്രബലപ്പെട്ടിട്ടുണ്ട്.

അതുകൊണ്ടുതന്നെ മക്കളുടെ പഠനത്തിനായി സ്ക്കൂളിൽ അഡ്മിഷൻ തേടിയെത്തുന്ന രക്ഷിതാക്കളുടെ എണ്ണത്തിലും വലിയ കുതിപ്പാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ഏറെ പുതിയ ഡിവിഷനുകൾ നടപ്പു വർഷത്തിൽ അനുമതി കാത്തിരിക്കുകയാണിപ്പോൾ.

സംഘബോധത്തിൻ്റെ നിറവിൽ അക്കാഡമികരംഗത്തും അനുബന്ധ പഠനരംഗത്തും വിട്ടുവീഴ്ചയില്ലാത്ത വിധം പഴുതുകളടച്ചുകൊണ്ടുള്ള മുന്നേറ്റമാണ് വിദ്യാലയം പ്രതിദിനം ചെയ്തുപോരുന്നതെന്ന് അധ്യാപകരും, രക്ഷിതാക്കളും, കുട്ടികളും, നാട്ടുകാരും ഒറ്റക്കെട്ടായി വിളിച്ചു പറയുന്ന നിറകാഴ്ചയാണെങ്ങും പ്രകടമാകുന്നതെന്ന് പി.ടി.എ യും സാക്ഷ്യപ്പെടുത്തുന്നു.

അതാതു കാലങ്ങളില്‍ അതാതു വിദ്യാര്‍ത്ഥികള്‍ക്ക്‌ അവര്‍ക്ക്‌ ആവശ്യമുള്ള വിദ്യകള്‍ പകര്‍ന്നു നല്‍കുന്നതിൽ അധ്യാപകർ ഇവിടെ മികവ് കാണിക്കുന്നു. യോഗ്യതയും അഭിരുചിയും ഉള്ള വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കുമായി ഇവിടുത്തെ കുട്ടികളെ അധ്യാപകർ വഴി കാണിക്കുന്നു.

Advertisment