/sathyam/media/post_attachments/JRMa7CyAJ6kzkdP6tHPV.jpg)
പാലക്കാട്:പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് ആന്റി നർക്കൊട്ടിക് സ്പെഷ്യൽ സ്ക്കോടും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഷാലിമാർ നഗർകോവിൽ ഗുരുദേവ് എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട് മെന്റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടുവന്ന 8.2 കെ.ജി കഞ്ചാവ് പിടികൂടി.
പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരും. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്ക് ഇടയിൽ പാലക്കാട് റെയിൽവേ സ്റ്റേഷൻൽ നിന്ന് മാത്രം 36 കിലോഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. ട്രെയിനിലെ പരിശോധന കർശനമായി തുടരുമെന്ന് ആർ.പി.എഫ്. കമാൻഡന്റ് ജെതിൻ ബി. രാജ് അറിയിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.സുരേഷ്, എ.എസ്.ഐ. സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, പ്രിവന്റീവ് ഓഫിസർ ആർ.എസ് സുരേഷ്, കോൺസ്റ്റബിൾ വി. സവിൻ, സിവിൽ എക്സൈസ് ഓഫിസർ മാരായ വിഷ്ണു. കെ, സദാം ഹുസൈൻ, ഡബ്ല്യു.സി.ഇ.ഒ. ലിസി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us