ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/FjU8Clir5HHNHYOsFIMU.jpg)
പാലക്കാട്:ചരിത്ര വിജയവുമായി വെണ്ണക്കര ഗവ: ഹൈ സ്കൂൾ. പാലക്കാട് നഗരസഭയിലെ പൊതു വിദ്യാലയങ്ങളിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ ഏക വിദ്യാലയമായ വെണ്ണക്കര ഗവ: ഹൈസ്കൂളിൽ വിപുലമായ വിജയാഘോഷ പരിപാടികൾ നടന്നു.
Advertisment
പ്രധാന അധ്യാപിക കൃഷ്ണകുമാരി ടീച്ചർ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പായസവിതരണം നടത്തി.
വിജയാഘോഷ പരിപാടികൾക്ക് പാലക്കാട് നഗരസഭ മുൻ പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ സുക്കൂർ, പി.ടി.എ വൈസ് പ്രസിഡൻ്റ് എം സക്കറിയ, ജോബി മാസ്റ്റർ, രഘുനാഥൻ മാസ്റ്റർ, സുധ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us