/sathyam/media/post_attachments/lcchrxzwWTgsYjf3iDbz.jpg)
മലമ്പുഴ: വെള്ളം, വായു, ഭക്ഷണം എന്നിവ തന്ന് അമ്മയേപ്പോലെ പ്രകൃതി മനുഷ്യരെ പരിപാലിക്കുന്നു. മനുഷ്യനും അതുപോലെ പ്രകൃതിയെ അമ്മയേപ്പോലെ സ്നേഹിക്കണമെന്നും വി.കെ ശ്രീകണ്ഠൻ എംപി.
/sathyam/media/post_attachments/nIID1tJ8VCfdqWDxW9KN.jpg)
ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ, റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഈസ്റ്റ്, സുചിത്വമിഷൻ, മേഴ്സി കോളേജ് എൻഎസ്എസ് വളണ്ടിയർമാർ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ മലമ്പുഴ ഡാം റിസർവോയറും പരിസരവും ശുചീകരിക്കുന്നതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എംപി.
/sathyam/media/post_attachments/wz08Tx51xqbu4YkC9BAN.jpg)
മനുഷ്യൻ്റെ ആഗ്രഹങ്ങൾ പ്രകൃതി സാധിച്ചു തരും എന്നാൽ ദുരാഗ്രഹങ്ങൾ സാധിച്ചു തരില്ല. നാം ഇന്നു കഴിക്കുന്ന ഫലങ്ങളെല്ലാം തന്നെ നമുക്കായ് നമ്മുടെ മുൻ തലമുറക്കാർ നട്ടുപിടിപ്പിച്ചതാണ്. വരും തലമുറക്കൂ വേണ്ടി നമ്മളും മരങ്ങൾ വെച്ചൂ പിടിപ്പിക്കണമെന്നും എംപി ഉപദേശിച്ചു.
/sathyam/media/post_attachments/Irnh6ZNnj9DoNVhLPRFa.jpg)
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അദ്ധ്യക്ഷയായി. ഡോ: രാജൻ ചുങ്കത്ത്, പ്രിയ, ദീപ, രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രവർത്തകർ റിസർവോയറിലെ മാലിന്യങ്ങൾ ശേഖരിച്ചു. മദ്യക്കുപ്പികൾ, പ്ലാസ്റ്റിക്ക് കുപ്പികൾ, കീറത്തുണികളടക്കം ഇരുപത്തിയഞ്ചോളം ചാക്ക് മാലിന്യം ഉച്ചക്കൂ മുമ്പുതന്നെ പ്രവർത്തകർ രേഖരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us