/sathyam/media/post_attachments/XWOIokuz6ppZ9BU9V6kO.jpg)
പാലക്കാട്:സുപ്രീംകോടതി ഉത്തരവിലൂടെ സൃഷ്ടിക്കപ്പെട്ട ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആരോപിച്ചു.
സുപ്രീംകോടതി വിധിക്ക് ആധാരമായ കേരള സർക്കാരിൻ്റെ 2019ലെ മന്ത്രിസഭ തീരുമാനമാണെന്നിരിക്കെ ഇടതുമുന്നണി ഹർത്താൽ കാപട്യമാണ്, സുപ്രീംകോടതി വിധിക്കെതിരെ റിവിഷൻ പെറ്റീഷൻ നടപടി സ്വീകരിക്കുന്നതിൽ മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടിയിട്ടില്ല.
സ്വന്തം സുരക്ഷയിൽ മാത്രം ആശങ്കയുള്ള മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ദുരിതം കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബഫർസോൺ വിഷയത്തിൽ കേരള കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി റബർബോർഡ് റീജിയണൽ ഓഫീസിനു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻറ് ജോബി ജോൺ അധ്യക്ഷത വഹിച്ചു. നേതാക്കളായ മിനി മോഹൻദാസ്, വർഗീസ് വെട്ടിയാങ്കൽ, സി ടി.പോൾ, കെ. ശിവരാജേഷ്, ചാർലി മാത്യു, പി കെ. മാധവ വാരിയർ, ടി.കെ.വത്സലൻ, വിഎ. ബെന്നി, എം.വി. രാമചന്ദ്രൻനായർ, ജോസ് പീറ്റർ, എൻ വി. സാബു, പ്രജീഷ് പ്ലാക്കൽ, സുന്ദർരാജ്, ജോഷി പള്ളിനീരാക്കൽ, മോഹൻദാസ് പൊൽപുള്ളി, രാജൻ വർഗീസ്, സലിം കണ്ണാടി, വി കെ. സുബ്രഹ്മണ്യൻ, മനോജ്‌കുമാർ, ചാക്കോ പുതിയിടം, മണികണ്ഠൻ എല്ലവഞ്ചേരി എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us