പാലക്കാട് തെരുവുനായ്ക്കളെ കൊല്ലാൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു; സഹോദരങ്ങളുടെ മക്കൾ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: തെരുവുനായ്ക്കളെ കൊല്ലാൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ തട്ടി ഷോക്കേറ്റ് ഒരാൾ മരിച്ചു. കുറുവട്ടൂർ ഇടുപടിക്കൽ സഹജൻ (54) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കൽ രാജേഷ് (31), പ്രമോദ് (19), പ്രവീൺ (25) എന്നിവരെ അറസ്റ്റ് ചെയ്തു.

വീട്ടുവളപ്പിൽനിന്നു ഷോക്കേറ്റ സഹജനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹജനും സഹോദരന്മാരും ഒരേ വളപ്പിലെ വീടുകളിലാണു താമസം. വീട്ടുവളപ്പിൽ തെരുവു നായ്ക്കളെ കൊല്ലുന്നതിനായി സഹോദര പുത്രന്മാർ ഒരുക്കിയ കെണിയിൽപെട്ടാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

സമീപത്തെ വൈദ്യുതി ലൈനിൽനിന്നാണ് കെണിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. മിനിയാണ് സഹജന്റെ ഭാര്യ. മകൻ: വിഷ്ണു. മകൾ: ദിവ്യ. മരുമകൻ: സുരേഷ്.

Advertisment