/sathyam/media/post_attachments/v35tYwyuLth17fW9b1Rd.jpg)
പാലക്കാട്: രാഷ്ട്രീയ ഉദ്യോഗസ്ഥ അനാസ്ഥ കാരണം പറമ്പികുളം തേക്കടി-അല്ലിമൂപ്പൻ ഊരിലേക്കുള്ള വഴിയുടെ നിർമ്മാണം കഴിഞ്ഞ ഒരു വർഷമായി നിലച്ചിരിക്കുന്നു. വർഷങ്ങളായി നടത്തിവരുന്ന സമരങ്ങളുടെ ശ്രമഫലമായി തമിഴ്നാട് വഴിയുള്ള ദുരിതയാത്ര അവസാനിച്ച് ചെമ്മണാമ്പതിയിൽ നിന്നും തേക്കടി ഊരിലേക്ക് തൊഴിലുറപ്പിലൂടെ 9 കി.മി. വഴി വെട്ട് നടത്തിവന്നത് ഇപ്പോൾ പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
നിലവിൽ നിർമ്മിച്ച മൺപാതയെ ഉറപ്പുള്ള വഴിയായി തൊഴിലുറപ്പിലൂടെ കോൺഗ്രീറ്റ് പാതയാക്കി ഉയർത്തനുള്ള പദ്ധതിക്ക് ഊര് കൂട്ടത്തിൽ തീരുമാനിക്കാനും, ഇതുവരെയായി വൈദ്യൂതികരിക്കാത്ത വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനും മറ്റ് പരിഹരിക്കാത്ത പല ആവശ്യങ്ങളും ഉന്നയിച്ചാണ് അവർ കാടിറങ്ങിയത്.
ഊര് കുട്ടത്തിൻ്റെ അംഗികാരത്തോടെ ഇവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൽ ഊര് കൂട്ടം ശ്രമിക്കുമ്പോൾ പല കാരണങ്ങൾ പറഞ്ഞ് 2021 ഏപ്രിൽ മാസത്തിനുശേഷം പഞ്ചായത്തും ജനപ്രതിനിധികളും മാറ്റിവെച്ച് ഒഴിഞ്ഞു മാറുകയാണ്. നെല്ലിയാമ്പതിയിലെ റിസോർട്ടുകൾക്ക് വേണ്ടി ആനമടയിലൂടെ കോടികൾ ചിലവഴിച്ച് ഉണ്ടാക്കുന്ന കമ്മിഷൻ കിട്ടുന്ന റോഡിനുള്ള കരുനീക്കങ്ങളാണ് തടസമായി മാറുന്നത് എന്നാണ് അവരുടെ ആരോപണം.
അതു കൊണ്ടു തന്നെ നിയമപരമായ ഇടപെടലിലൂടെ മുടങ്ങി കിടക്കുന്ന വഴിവെട്ട് തുടർന്ന് മുന്നോട്ട് കൊണ്ടു പോകണം. ആയതിൽ നടപടികൾ ആവശ്യപ്പെട്ട് പ്രതിക്ഷേധിച്ച് രാമൻകുട്ടി മൂപ്പനും പത്തോളം ഊര് വാസികളും ജില്ലാ കളക്ട്രറിനെ കാണാനും പരാതി ബോധിപ്പിക്കാനുമാണ് എത്തിയത്. ദുരിതപൂർണ്ണമായ യാത്ര ദുരിതം ഒഴിവാക്കി ജനാതിപത്യ രീതിയിൽ കളക്ടറുടെ നേതൃത്തത്തിൽ ഉടൻതന്നെ ഊര്കൂട്ടം നടത്തുന്നതിന് സൗകര്യം ഉണ്ടാക്കാൻ അതിലേക്ക് കളക്റ്ററേ ക്ഷണിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് അവരുടെ ശ്രമം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us