/sathyam/media/post_attachments/jmZwBYlErBGdbaTiSWcs.jpg)
പാലക്കാട്: ജൂൺ മാസം 20 ആയിട്ടും മെയ് മാസത്തിലെ ശമ്പളം കൊടുക്കാതെ കെ എസ് ആർ ടി സി യിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് സ്വകാര്യവൽക്കരണം മുൻ നിർത്തിയുള്ള സർക്കാരിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് ബി എം എസ് ജില്ലാവൈസ് പ്രസിഡൻറ് എസ്.രാജേന്ദ്രൻ പറഞ്ഞു.
ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന അനിശ്ചിത കാല പ്രതിഷേധ ധർണ്ണയുടെ പതിനാലാം ദിവസം പാലക്കാട് ഡിപ്പോയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എസ് ആർ ടി സി യിൽ നടക്കുന്ന പല അഴിമതികളും മൂടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഇത്തരത്തിലുള്ള കൃത്രിമ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്വാനിക്കുന്ന തൊഴിലാളിക്ക് ശമ്പളം നിഷേധിക്കുന്ന ബൂർഷ്വാ നടപടി അംഗീകരിക്കാനാവില്ല എന്നും ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ട്രഷറർ കെ.സുധീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.ജി.ഒ. സംഘ് ജില്ലാ സെക്രട്ടറി വിൽസദാസ് , സി,പ്രമോദ്, സി.സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us