/sathyam/media/post_attachments/2rmvEHm8sCc4gcame9kE.jpg)
ഗൗരിലക്ഷ്മിയുടെ അച്ഛൻ ലിജുവിന് എം എ യൂസഫലിയുടെ നിർദ്ദേശപ്രകാരം ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോർഡിനേറ്റർ എൻ.ബി സ്വരാജ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ എന്നിവർ ചേർന്ന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു
പാലക്കാട്:അപൂര്‍വ്വ രോഗം ബാധിച്ച ഷൊര്‍ണൂര്‍ കല്ലിപ്പാടത്തെ രണ്ടുവയസുകാരി ഗൗരിലക്ഷ്മിയ്ക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ചികിത്സ സഹായമായി 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറി.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച ഗൗരിലക്ഷ്മിയ്ക്ക് മരുന്നിനും ചികിത്സയ്ക്കുമായി 16 കോടി രൂപയാണ് വേണ്ടിയിരുന്നത്. നാട്ടുകാരുടെയും മറ്റ് സുമനസുകളുടെയും സഹായത്തോടെ 13 കോടി രൂപ കുടുംബം സമാഹരിച്ചു. ബാക്കി 3 കോടി രൂപ സമാഹരിയ്ക്കാൻ ഗൗരിലക്ഷ്മിയുടെ അച്ഛൻ ലിജു പരിശ്രമം തുടരുന്നതിനിടെയാണ് ആശ്വാസമായി എം.എ യൂസഫലിയുടെ ഇടപെടൽ.
ഗൗരിലക്ഷ്മിയ്ക്ക് രണ്ട് വയസാകുമ്പോള്‍ തന്നെ ചികിത്സ തുടങ്ങേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഗൗരിലക്ഷ്മിയ്ക്ക് ഇക്കഴിഞ്ഞ മെയ് മാസം രണ്ട് വയസ് പൂര്‍ത്തിയാവുകയും ചെയ്തു. മാധ്യമങ്ങളിലൂടെയടക്കം ഇക്കാര്യം അറിഞ്ഞതിനെ തുടർന്ന് ചികിത്സ മുടങ്ങാതിരിയ്ക്കാൻ അടിയന്തരമായി 25 ലക്ഷം രൂപ കൈമാറാൻ യൂസഫലി നിർദ്ദേശിക്കുകയായിരുന്നു.
യുസഫലിയുടെ നിർദ്ദേശപ്രകാരം ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോർഡിനേറ്റർ എൻ.ബി സ്വരാജ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ എന്നിവർ ചേർന്ന് ഗൗരിലക്ഷ്മിയുടെ വീട്ടിലെത്തി തുക കൈമാറി. തുടർചികിത്സയ്ക്ക് ഗൗരിലക്ഷ്മിയുമായി കുടുംബം കോഴിക്കോട്ടേക്ക് തിരിയ്ക്കുന്നതിന് മുൻപായാണ് തുക എത്തിച്ചു നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us