വായനാദിനത്തിൽ മണ്ണാർക്കാട്ടെ ഒരു കൂട്ടം എഴുത്തുകാരുടെ ഒത്തുചേരൽ വ്യത്യസ്തമായി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മണ്ണാര്‍ക്കാട്: വായനാദിനത്തിൽ എഴുത്തുകാരുടെ ഒത്തുചേരൽ വ്യത്യസ്തമായി. മണ്ണാർക്കാട്ടെ ഒരു കൂട്ടം എഴുത്തുകാരാണ് ഒത്തുചേർന്നത്. വായനയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ഏറെ പറഞ്ഞ് അവർ വായനാദിനം സജീവമാക്കി.

Advertisment

പെൻ ലിറ്റററി ഫോറത്തിന്റെ നേതൃത്വത്തിൽ കഥാകൃത്തും പ്രസാധകനുമായ ശരത്ബാബു തച്ചംമ്പാറയുടെ വീട്ടിലാണ് ഒത്തുചേരൽ നടന്നത്. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കഥാകൃത്ത് മോഹൻദാസ് ശ്രീകൃഷ്ണപുരം അദ്ധ്യക്ഷത വഹിച്ചു. നാടകകൃത്ത് കെപിഎസ് പയ്യനെടം മുഖാതിഥിയായിരുന്നു. മനോജ് വീട്ടിക്കാട്, കെ എൻ കുട്ടി കടമ്പഴിപ്പുറം, എം കൃഷ്ണദാസ്, രവീന്ദ്രൻ മലയങ്കാവ്, സിബിൻ ഹരിദാസ്, ശിവപ്രസാദ് പാലോട്, രമേഷ് മങ്കര, മധു അലനല്ലൂർ, വി.എം ഷറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ പുരസ്ക്കാരങ്ങൾ നേടിയ എഴുത്തുകാരെ ചടങ്ങിൽ ആദരിച്ചു.

Advertisment