വായനാ മരം: വായനയേയും മരത്തേയും സ്നേഹിക്കാൻ പഠിപ്പിക്കുന്നു. കൊട്ടേക്കാട് ജി.എൽ.പി. സ്കൂളിൽ വായനാ വാരത്തോടനുബന്ധിച്ചു ഒരുക്കിയ 'വായനാ മരം' ശ്രദ്ധേയമായി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

വായനാ വാരത്തോടനുബന്ധിച്ച് കൊട്ടേക്കാട് ജി.എൽ.പി.സ്കൂളിൽ ഒരുക്കിയ വായനാ മരം

Advertisment

മലമ്പുഴ: കൊട്ടേക്കാട് ജി.എൽ.പി. സ്കൂളിൽ വായനാ വാരത്തോടനുബന്ധിച്ചു ഒരുക്കിയ 'വായനാ മരം." ഏറെ ശ്രദ്ധേയമായി പുസ്തകങ്ങൾ ക്ലിപ്പിട്ട് മരത്തിലെ ചില്ലകളിൽ ചരടിൽ കെട്ടി തൂക്കിയിരിക്കയാണ്.

ആവശ്യകാരക്ക് പുസ്തകങ്ങൾ ക്ലിപ്പിൽ നിന്നും എടുത്ത് മരച്ചുവട്ടിലിരുന്ന് വായിച്ച ശേഷം ക്ലിപ്പിൽ തന്നെ ഇടാം. വായനയോടൊപ്പം മരങ്ങളേയും സ്നേഹിക്കണമെന്ന സന്ദേശവും കുട്ടികളിലെത്തിക്കുകയെന്ന ലക്ഷ്യവും ഇതിൽ ഉൾക്കൊള്ളുന്നു.

ഹെഡ്മാസ്റ്റർ മുഹമ്മദ് മുട്ടത്തും, പൊതുപ്രവർത്തകരും എഴുത്തുകാരനുമായ കൊട്ടേക്കാട് കെ ബി സുധാകരപ്പണിക്കരും നേതൃത്വം നൽകി.

Advertisment