/sathyam/media/post_attachments/273T3ZjefsEyXBThinKU.jpg)
ഒലവക്കോട്: ദേശീയ സ്വാതന്ത്ര്യ സമരത്തിൽ യാതൊരു വിധ പങ്കും വഹിക്കാത്തവരാണ് രാജ്യo ഭരിക്കുന്നതെന്നും അതുകൊണ്ടുതന്നെ അവർക്ക് രാജ്യത്തോട് സ്നേനേഹവും കൂറും ഉണ്ടായിരിക്കില്ലെന്നും കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം സി.കെ രാജേന്ദ്രൻ.
അഗ്നിപഥിനെതിരെ കർഷക സംഘം രാജ്യവ്യാപകമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുമ്പിൽ നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സി.കെ രാജേന്ദ്രൻ.
ദേശിയ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ട് നടക്കുമ്പോൾ ബ്രിട്ടീഷുകാർ കോൺഗ്രസുകാരെ ജയിലിലടച്ചപ്പോൾ അബദ്ധത്തിൽ ജയിലിൽപ്പെട്ട ആർഎസ്എസ് പ്രവർത്തകർ മാപ്പെഴുതിക്കൊടുത്തു തിരിച്ചു വന്ന് ബ്രിട്ടീഷുകാരുടെ ചെരുപ്പു നക്കി ദാസ്യവേല ചെയ്തവരാണ് ഇവർ എന്ന് സി.കെ. രാജേന്ദ്രൻ പരിഹസിച്ചു.
കർഷക തൊഴിലാളി യൂണിയൻ ജില്ല സെക്രട്ടറി ആർ. ചിന്നക്കുട്ടൻ അദ്ധ്യക്ഷനായി. മുൻ എംഎൽഎ വി. ചെന്താമരാക്ഷൻ, എം.ടി. ജയപ്രകാശ്, കെ.എസ്.കെ.ടി.യു. ഏരിയ സെക്രട്ടറി സുരേഷ്, കർഷകസംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us