/sathyam/media/post_attachments/O8LmSFxByTajfaSQMeZI.jpg)
പാലക്കാട്: അഴിമതിക്കാരനല്ല എന്ന് പിണറായിക്ക് ഉറപ്പുണ്ടെങ്കിൽ ലാൽകൃഷ്ണ അദ്വാനിയുടെ മാതൃക സ്വീകരിക്കാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പറഞ്ഞു.
തെഹൽക്ക ആരോപണം വന്നപ്പോൾ എംപി സ്ഥാനം പോലും രാജിവെച്ച് അന്വേഷണത്തിന് തയ്യാറായതു പോലെ പിണറായി രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് കളക്ട്രേറ്റിലേക്ക് മഹിളാമോർച്ച ജില്ലാകമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉൽഘാടാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹിളാമോർച്ച ജില്ല പ്രസിഡന്റ് പി. സത്യഭാമ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സിനി മനോജ്, ജില്ല ജനറൽ സെക്രട്ടറി മാരായ അശ്വതി മണികണ്ഠൻ, സ്‌മിത ചെർപ്പുളശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.
ബിജെപി ജില്ലാ നേതാകളായ സുമതി സുരേഷ്, കെഎം ബിന്ദു, സുമലത മുരളി, മഹിളാമോർച്ച നേതാക്കളായ എം.കോമളം, പി.പി. നീമ, പ്രീത കുമാരി, ജയശ്രീ, ലതിക, സുചിത്ര ചിറ്റൂർ, പത്മജ ആലത്തൂർ, സുനിത സോണി, കെ.പി. ജയന്തി, രജിത. എൻ.ആർ, കല കണ്ണൻ, അനിത ഒറ്റപ്പാലം, അശ്വതി ഷൊർണ്ണൂർ, അശ്വതി മലമ്പുഴ, അമ്പിളി ഷിജു, ലത ഒറ്റപ്പാലം, ദിവ്യ സന്തോഷ്, സുധ മണ്ണാർക്കാട്, മാധവി തുടങ്ങിയവർ അറസ്റ്റ് വരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us