പാലക്കാട് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 7 കിലോ 800 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയില്‍

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്‌: ധൻബാദ്  ആലപ്പുഴ എക്സ്പ്രസ്സിൽ വിശാഖപട്ടണത്തു നിന്ന് എറണാകുളത്തേക്ക് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 7 കിലോ 800 ഗ്രാം കഞ്ചാവുമായി ഇടുക്കി തൊടുപുഴ മുള്ളറങ്ങാട് കടുവത്തിൽ വീട്ടിൽ രാജന്റെ  മകൻ രഞ്ജീഷ് (34), എറണാകുളം പൈങ്ങാട്ടൂർ തുരുത്തേൽ വീട്ടിൽ രഘുവിന്റെ മകൻ വിമൽ രഘു (24) എന്നിവരെ പാലക്കാട്‌ എക്സൈസ്  സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ആർ.പി.എഫ്. ക്രൈം ഇന്റലിജെൻസും സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയില്‍ പിടികൂടി.

Advertisment

ആലുവ എറണാകുളം ഭാഗങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കും സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ചും വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ് എന്നാണ് പ്രാഥമിക വിവരം.

പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ 8 ലക്ഷത്തോളം രൂപ വില വരും  ആർ.പി.എഫ്. ഡയറക്ടർ ജനറലിന്റെ പ്രത്യേക നിർദേശ പ്രകാരമുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി  കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളിൽ 50 കിലോ കഞ്ചാവ് പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന് മാത്രം പിടികൂടിയതായി ആർ.പി.എഫ്.. കമാണ്ഡന്റ് ജെതിൻ ബി.രാജ് അറിയിച്ചു.

എക്‌സൈസ്. സി.ഐ. പി.കെ. സതീഷ്. ആർ.പി.എഫ്.. സി.ഐ.എ . കേശവദാസ് . എസ്.ഐ.. അജിത് അശോക് എ.എസ്.ഐമാരായ സജി അഗസ്റ്റിൻ, എസ്.എം.രവി, ഹെഡ് കോൺസ്റ്റബിൾ, എൻ.അശോക്, പ്രിവന്റീവ് ഓഫിസർ മാരായ കെ.കെ.നാരായണൻ, എസ്. സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എം. മഹേഷ്‌, സീനത്ത്, രഞ്ജിനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Advertisment