ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂൾ കേരളശ്ശേരിയിൽ ബോധവത്കരണവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

ലഹരിവിരുദ്ധ റാലി പറളി എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ആർ അജിത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നു

Advertisment

പാലക്കാട്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂൾ കേരളശ്ശേരിയിൽ ബോധവത്കരണവും, സൈക്കിൾ റാലിയും സംഘടിപ്പിച്ചു. വിമുക്തി, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, സോഷ്യൽ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് ബോധവത്കരണവും, സൈക്കിൾ റാലിയും സംഘടിപ്പിച്ചത്. വിമുക്തി ക്ലബ്ബ് ഉദ്ഘാടനവും ഇതോടൊപ്പം നടത്തി.

പറളി എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ അജിത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഇൻ ചാർജ് കെ ഗീതാദേവി അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധികളായ കെ പി സുഭദ്ര ടീച്ചർ, മുണ്ടൻചേരി മോഹൻദാസ്, വിമുക്തി കോഓർഡിനേറ്റർ നൗഷാദ് വി എം, ഗൈഡ് ക്യാപ്റ്റൻ കെ കെ തുളസി ദേവി, അധ്യാപകരായ കെ കൃഷ്ണൻ കുട്ടി, എ ശ്രീജ, സുനില അനിൽ, വിമുക്തി ക്യാപ്റ്റൻ എ അൻസില, വൈസ് ക്യാപ്റ്റൻ മാളവിക സന്തോഷ് എന്നിവർ സംസാരിച്ചു

സൈക്കൽ റാലിക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രമ, മെമ്പർ ഫെബിൻ റഹ്‌മാൻ എന്നിവർ സ്വീകരണം നൽകി.

Advertisment