/sathyam/media/post_attachments/XeIvK83sKcnsRejlDTae.jpg)
പാലക്കാട്:ചാലിശ്ശേരി പെരുമണ്ണൂർ പിഎഫ്എ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം നടത്തുന്ന ചെണ്ടുമല്ലി പൂ കൃഷിയുടെ നടീൽ ഉദ്ഘാടനം മുൻ മെമ്പർ വേണു കുറുപ്പത്തിൻ്റെ അദ്ധ്യക്ഷതയിൽ ചാലിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി സന്ധ്യ നിർവ്വഹിച്ചു.
ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് എൻ.ടി. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ജോ: സെക്രട്ടറി സുരേഷ് കെ.കെ നന്ദിയും പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് കോഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, ഗോപിനാഥൻ കുറുപ്പത്ത്, ദാമോദരൻ പാറപ്പുറത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ക്ലബ്ബ് മെമ്പർമാരായ രതീഷ്, നിധീഷ് സുകുമാരൻ, സുരേഷ് എം.വി, മഹേഷ് , കണ്ണൻ കൂറ്റനാട്, ജയൻ ശ്രീവത്സം സുബിൻ. കേശവദാസ് വി .സുബീഷ്, സജി, രാജേഷ് എം.വി, രവി പാടത്ത്, പ്രകാശ് എം.വി, സുബ്രമണ്യൻ ടി.വി, തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓണക്കാലത്ത് ഈ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള (വിഷവിമുക്തമായ) പൂക്കൾ ജനങ്ങളിൽ എത്തിക്കാനും അതിലൂടെ പി.എഫ്.എ യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനും കഴിയുന്ന വലിയൊരു സാമൂഹ്യ കപദ്ധതിയാണ് പി.എഫ്.എ യുടെ പൂ കൃഷിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us