/sathyam/media/post_attachments/6uuH4kQInxZ8oV7F2nYc.jpg)
പാലക്കാട്: അക്രമ രാഷ്ട്രീയം വെടിഞ്ഞ് ആദർശ രാഷ്ട്രീയം പുലരണം എന്ന സന്ദേശവുമായ് ഏകതാ പരിഷത്ത് സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ ഡോ: പി.വി.രാജഗോപാലിന്റെ നേതൃത്വത്തിൽ രാവിലെ 9 മണി മുതൽ 5 മണി വരെ പാലക്കാട് അഞ്ചു വിളക്കിന് സമീപം നൂറിൽ പരം ആളുകൾ പങ്കെടുത്ത ഉപവാസ സത്യാഗ്രഹം നടന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രതിനിധികൾ ഉപവാസത്തിൽ പങ്കെടുത്തു.
ഗാന്ധി ചിത്രത്തിൽ ഹാരം അണിച്ചു കൊണ്ട് രാജഗോപാൽ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ഏകതാ പരിഷത്ത് സംസ്ഥാന ചെയർമാൻ വടകോട് മോനച്ചൻ അധ്യക്ഷനായിരുന്നു. സ്വാമി സുധാകരനന്ദ ശിവഗിരി മഠം, ഫാ: ജിജോ ചാലക്കൽ (രൂപതാ വികാരി ജനറൽ), ജബാർ അലി (സെക്രട്ടറി എം.ഇ.സ്), സ്വാമി നാരായണ ഭക്താനന്ദ, ഫാദർ ആൽബട്ട്, ബഷീർ മാഷ്, സന്തോഷ് മലമ്പുഴ, വിളയോടി വേണുഗോപാൽ, പി.എം പവിത്രൻ, ജീൽ ഹാരീഷ്, സുജാത വർമ്മ, പി.വിജയകുമാർ, കെ.സി. സുബ്രമണ്യൻ, സ്വാമി നാരായണ ദാസ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us