/sathyam/media/post_attachments/rObRI4OLLT012cgIGYQy.jpg)
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ വർഗീയ താൽപര്യങ്ങള്‍ സംരക്ഷിക്കാനുള്ള കൂലിപട്ടാളത്തെ സൃഷ്ടിക്കലാണ് അഗ്നിപഥിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി.
ഭരണ നിയമ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള സേനാ റിക്രൂട്ട്മെന്റ് രാജ്യത്തെ ഐക്യത്തേയും മതേതരത്തേയും തകർക്കുമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി അഭിപ്രായപ്പെട്ടു.
അഗ്നി പഥിനെതിരെ കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക റിക്രൂട്ടമെന്റ് നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് നടപ്പിലാക്കുന്നത്.
പരീക്ഷണ നിരീക്ഷണമില്ലാത്ത റിക്രൂട്ട്മെന്റ് സൈനിക ശക്തിയെ ദുർബലമാക്കും, വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസും യുപിഎയും ഭരിച്ചപ്പോഴും സൈനിക മേഖലയിൽ വെളളം ചേർക്കുകയൊ രാഷ്ട്രീയവൽക്കരിക്കുകയോ ചെയ്തിട്ടില്ല.
സൈനിക ശക്തിയുടെ തകർച്ച ശത്രുക്കളുടെ അധിനിവേശത്തിന് വഴിയൊരുക്കും. കൃത്യമായ പരിശീലനമൊ സേവന വേതന വ്യവസ്ഥകളൊ ഇല്ലാത്ത അഗ്നിപഥ് രാജ്യത്തിന്റെ പുരോഗതിയാണെന്ന് പറയുന്നത് അസംബന്ധമാണ്.
കേന്ദ്ര സർക്കാരിന്റെ മതേതരത്വ വിരുദ്ധ വർഗ്ഗീയ നിപാടുകളെ സംരക്ഷിക്കാനുള്ള കൂലിപട്ടാളമാണ് അഗ്നിപഥ് എന്നും വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു. അഞ്ചു വിളക്കിന് സമീപം നടന്ന സത്യാഗ്രഹത്തിൽ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് പൂത്തൂർ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
പിരിയാരി ബ്ലോക് പ്രസിഡണ്ട് പി.ആർ പ്രസാദ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.കുമാരി, കെ. അപ്പു, ശിവരാജൻ, സി. ബാലൻ, സുബാഷ് യാക്കര, രാജേശ്വരി ജയപ്രകാശ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us