/sathyam/media/post_attachments/4jqGanEdLymA2estcBgB.jpg)
ദേശീയ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ സംഘടിപ്പിച്ച വിവരാവകാശ നിയമ പരിശീലന പരിപാടിയിൽ ഡോ. എബി ജോർജ് വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു
പാലക്കാട്:വിവരാവകാശ നിയമം ജനാധികാരത്തെ ശക്തിപ്പെടുത്താനുള്ളതാണെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മയുടെ പരിശീലകർ അഭിപ്രായപ്പെട്ടു. വിവരാവകാശ നിയമത്തെ വളരെ ഗൗരവമായി പഠിക്കുന്നതിനും സാമൂഹ്യ മാറ്റത്തിനുള്ള ഒരു ഉപകരണമായി ഉപയോഗപ്പെടുത്തുന്നതിനുമായി ദേശീയ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ
ജില്ലാതലത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഇവർ.
ദേശീയ വിവരാവകാശ കൂട്ടായ്മയുടെ പരിശീലകരായ ഡോ. എബി ജോർജ്, കളം രാജൻ, മുജീബ് റഹ്മാൻ പത്തിരിയാൽ തുടങ്ങിയവർ ക്ലാസ്സെടുത്തു. ദേശീയ വിവരാവകാശ കൂട്ടായ്മയുടെ കോർഡിനേറ്റർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ.വി. കൃഷ്ണകുമാർ, എം.കെ.ശാന്തി, സന്തോഷ് കാരാങ്കോട്, ശെൽവൻ കണ്ണിയോട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
വിവരാവകാശ നിയമം ആദ്യമായി പരിചയപ്പെടുന്നവർ മുതൽ ഇതുമായി ബന്ധപ്പെട്ട് പല തലങ്ങളിൽ പ്രവർത്തിക്കുകയും ദീർഘകാലം ആര്‍ടിഐ ഉപയോഗപ്പെടുത്തിക്കൊണ്ട്
സാമൂഹ്യ മാറ്റത്തിനായി ഇടപെടുകയും ചെയ്യുന്ന ആളുകൾ വരെ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
വിവരാവകാശ നിയമം ഉപയോഗിക്കുന്നതിനെ സംബന്ധിച്ചിട്ടുള്ള സംശയങ്ങളും അത് ഉപയോഗിക്കുമ്പോൾ നേരിടുന്ന പല തലങ്ങളിലുള്ള പ്രശ്നങ്ങളും പരിശീലന പരിപാടിയിൽ ചർച്ച ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us