യുഡിഎഫ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും കലക്ടറേറ്റ് ധർണ്ണയും നാളെ 

New Update

publive-image

പാലക്കാട്‌: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മേൽ ഗുരുതരമായ ആരോപണങ്ങൾ ഉയരുകയും, സ്വപ്ന കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പേരിൽ ഇ.ഡി അവരെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ തുടർ അന്വേഷണം ഉടൻ ആരംഭിക്കുക,

Advertisment

പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്റർ ബഫർസോൺ വിഷയത്തിൽ ഇടത് സർക്കാരിന്റെ കള്ളക്കളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ശനിയാഴ്ച പാലക്കാട്‌ കളക്ടറേറ്റിലേക്ക് പ്രകടനവും ധർണ്ണയും നടത്തും.

രാവിലെ 10മണിക്ക് കോട്ടമൈതാനത്ത് നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് നടത്തുന്ന സമരം യുഡിഎഫ് മുൻ സംസ്ഥാന കൺവീനർ ബെന്നി ബെഹ്‌നാൻ എംപി ഉദ്ഘാടനം ചെയ്യും. വി.കെ ശ്രീകണ്ഠൻ എംപി, രമ്യ ഹരിദാസ് എംപി, ഷാഫി പറമ്പിൽ എംഎൽഎ, എൻ. ഷംസുദ്ധീൻ എംഎൽഎ, യുഡിഎഫ് നേതാക്കൾ എന്നിവർ പ്രസംഗിക്കുമെന്ന് ജില്ലാ ചെയർമാൻ കളത്തിൽ അബ്‌ദുള്ള, കൺവീനർ പി. ബാലഗോപാൽ എന്നിവർ അറിയിച്ചു.

Advertisment