കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

New Update

publive-image

പാലക്കാട്:കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാർ. തിരുവില്വാമല, പുൽപരമന്ദം, കൽക്കുളം ക്ഷേത്രങ്ങളെ കോർത്തിണക്കി നാലമ്പല ദർശന സൗകര്യമൊരുക്കുമെന്നും വി. നന്ദകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

കൂടൽമാണിക്യ ക്ഷേത്ര ഭരണവും കൊച്ചിൻ ദേവസ്വം ബോർഡും ചേർന്ന് നിലവിൽ നാലമ്പല ദർശനം നടത്തിവരുന്നുണ്ട്. ഇതിനു പുറമെയാണ് തിരുവില്വാമല, പുൽപരമന്ദം, കൽക്കുളം ക്ഷേത്രങ്ങളെ ചേർത്ത് നാലമ്പല ദർശന സൗകര്യമൊരുക്കുന്നത്.

രാമൻ ലക്ഷ്മണൻ ഹനുമാൻ പ്രതിഷ്ഠയുള്ളതാണ് തിരുവില്വാമല ക്ഷേത്രം. പുൻപരമന്ദം ക്ഷേത്രത്തിൽ ഭരത പ്രതിഷ്ഠയും, കൽക്കുളം ക്ഷേത്രത്തിൽ ശത്രുഘന പ്രതിയുമാണുള്ളത്. ഈ ക്ഷേത്രങ്ങൾ 25 കിലോമീറ്റർ അകത്ത് സ്ഥിതി ചെയ്യുന്നുവെന്നത് ഭക്ത ജനങ്ങൾക്ക് സൗകര്യമാണ്.

കാലത്ത് 5 മണിമുതൽ 12 മണി വരെ ദർശനമനുവദിക്കും. അന്ന ദാനം, ഔഷധ കഞ്ഞി, വൈദ്യസഹായം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയതായും നന്ദകുമാർ പറഞ്ഞു.  ദേവസ്വം മെമ്പർ എം.ജി. നാരായണൻ, തിരുവില്വാമല ഗ്രൂപ്പ് അസിസ്റ്റന്റ് കമീഷണർ കെ.കെ.കല, രാമദാസ്, വാസുദേവൻ, മനോജ് കെ. നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Advertisment