/sathyam/media/post_attachments/6ZTNzm7ZHGgt0bi6tmpM.jpg)
പാലക്കാട്:നിയമ വ്യവസ്ഥയെ ദുരുപയോഗം ചെയ്ത് സ്വർണ്ണ കടത്തു കേസിൽ രക്ഷപ്പെടാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്ന് ബെന്നി ബഹനാൻ എംപി. കർഷകർക്കും കൂടിയിരിപ്പുകാർക്കും ബഫർ സോൺ വിനയാവാനുള്ള സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്വം പിന്നറായി സർക്കാറിന് മാത്രമാണെന്നും ബെനി ബഹനാൻ എംഎൽഎ.
സ്വർണ്ണ കടത്ത് കേസ് റിട്ടയേർഡ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുക, ബഫർസോൻ വിഷയത്തിലെ കളളകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങളുന്നയിച്ച് യുഡിഎഫ് നടത്തിയ കലട്രേറ്റ് മാർച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബെന്നി ബഹനാൻ.
പിണറായിക്കെതിരെ ആരോപണമുന്നയിച്ചത് യുഡിഎഫോ കോൺഗ്രസോ അല്ല. പിണറായിയുടെയും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സന്തത സഹചാരിയായ സ്വപ്ന സുരേഷാണ്. സ്വപ്ന സുരേഷ് വസ്തുതകൾ നിരത്തി ആരോപണം ഉന്നയിച്ചപ്പോഴാണ് സിപിഎമ്മിനും പിണറായിക്കും ഹാലിളകിയത്.
ആരോപണം ഉന്നയിച്ചവർക്കെതിരെ ഗൂഢാലോചന, വർഗ്ഗീയ ലഹള എന്നിവയാരോപിച്ച് കേസെടുക്കുന്നത് തന്നെ ഒളിച്ചോട്ടമാണ്. യുഡിഎഫ് സർക്കാർ ഗൂഡാലോചന ചുമത്തി കേസെടുത്ത് കൈയ്യാമം വെച്ചിട്ടുണ്ട് അത് ടി.പി കേസിൽ കുഞ്ഞനന്തനെതിരെയാണ്.
ചോദ്യങ്ങൾക്ക് ഉത്തരം തരാതെയും കളള കേസെടുത്തും രക്ഷപ്പെടാൻ പിണറായിക്കും കൂട്ടർക്കും കഴിയില്ല. രണ്ടര ലക്ഷം ഹെക്ടർ കൃഷിയില്ലാതാവുന്നതും ഒന്നര ലക്ഷം പേർ കുടിയൊഴിപ്പിക്കുന്നതാണ് ബഫർസോൺ നിയമം.
ബഫർ സോൺ പരിധിയിൽ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന തീരുമാനമായിരുന്നു യുഡിഎഫ് സർക്കാർ തീരുമാനിച്ചത്. ഇത് പിണറായി വിജയൻ തന്നെ ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു കിലോമീറ്റർ പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാറിന് നിർദ്ദേശമയച്ചതും സുപ്രീം കോടതിയിൽ രേഖ സമർപ്പിച്ചതും പിണറായി സർക്കാരാണ്. ബഫർ സോൺ വിഷയം ഉമ്മൻ ചാണ്ടി സർക്കാറിന്റെ തലയിൽ വെച്ച് രക്ഷപ്പടാൻ പിണറായിക്ക് കഴിയില്ല.
കൃഷ്ണപിളള സ്മാരകം തകർത്തവർക്ക് എകെജി സ്മാരകമെന്തെന്നും ബെന്നി ബഹനാൻ ചോദിച്ചു. യുഡിഎഫ് കൺവീനർ പി. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എംപി വി.കെ ശ്രീകണ്ഠൻ, എംഎൽഎ ഷംസുദീൻ, മുൻ എംപി വി.എസ് വിജയരാഘവൻ, മുൻ എംഎൽഎ കെ.എ ചന്ദ്രൻ, ഡിസിസി പ്രസിഡഡ് എ. തങ്കപ്പൻ, സി.വി ബാലചന്ദ്രൻ, ഘടക കക്ഷി നേതാക്കളായ വി.ഡി ജോസഫ്, കലാധരൻ, വർഗ്ഗീസ്, മരയ്ക്കാർ മാരായമംഗലം, കളത്തിൽ അബ്ദുള്ള, രാജേന്ദ്രൻ നായർ, ടി.എം ചന്ദ്രൻ, എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us