New Update
/sathyam/media/post_attachments/Rv8wB9ct0bQ9yD5DEuk7.jpg)
പാലക്കാട്:കലാകാരന്മാരുടെ കൂട്ടായ്മയായ കലാഗ്രാമം കലാ കൂട്ടായ്മയുടെ മൂന്നാം വാർഷിക ആഘോഷവും ചിത്ര പ്രദർശനവും കൊട്ടേക്കാട് പൊതുജന വായനശാല കമ്മ്യൂണിറ്റി ഹാളിൽവെച്ച് ആഘോഷിച്ചു.
Advertisment
മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. സുനിൽകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല കണ്ണൻ, വാർഡ്‌മെമ്പർ ഗൗതമി, രാജകൃഷ്ണൻ മാസ്റ്റർ, വി.ആർ. മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിത്തനശ്ശേരി മധു മാസ്റ്റർ സ്വാഗതവും, അഞ്ജു മോഹൻദാസ് നന്ദിയും പറഞ്ഞു. വേണു ഇരട്ടക്കുളം, മഹേഷ് ജി പിള്ള, സുനിൽ കുമാർ, അഞ്ജു മോഹൻദാസ്, അമൃത സുനിൽ തുടങ്ങിയവർ വരച്ച വിവിധ ചിത്രങ്ങളുടെ പ്രദർശനവും കലാപരിപാടികളും ഉണ്ടായിരുന്നു.
കലാപരിപാടികൾക്ക് വിത്തനശ്ശേരി മധുസൂദനൻ നേതൃത്വം നൽകി. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ പി കെ രാമകൃഷ്ണൻ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us