New Update
Advertisment
പാലക്കാട്:ജൂലൈ 3 അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശുചിത്വ മിഷന്റേയും മരുതറോഡ് ഗ്രാമപഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിൽ മരുതറോഡ് പഞ്ചായത്തിൽ ശുചിത്വ ബോധവൽക്കരണം, ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിമുക്ത പ്രതിജ്ഞ എന്നിവ നടന്നു.
പഞ്ചായത്ത് സെക്രട്ടറി കെ.പി രാമചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു. കെ.സി, ജെ.എസ്. ദ്വിതീയ സുബ്രൻ കെ, ശുചിത്വ മിഷൻ ആർ.പി. സഹദേവൻ, പി.വി, കില ഫാക്കൽറ്റി സി.കെ. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.