ഡോ. ഇന്ദിരാ രാജഗോപാൽ സ്മാരക അവാർഡ് ഡോ. എസ്.കെ ലക്ഷ്മിനാരായണന്

New Update

publive-image

പാലക്കാട്: ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ഇന്ദിരാ രാജഗോപാലിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ ഡോക്ടർ ഓഫ് ദ് ഇയർ 2022 അവാർഡിന് ഡോ. എസ്.കെ. ലക്ഷ്മിനാരായണനെ തിരഞ്ഞെടുത്തു.

Advertisment

25,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജൂലൈ 16 - ന് വൈകീട്ട് പാലക്കാട് ടോപ് ഇൻ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കാലിക്കറ്റ് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മുൻ പ്രൊഫസറും എഴുത്തുകാരിയുമായ ഡോ. ഖദീജാ മുംതാസ് അവാർഡ് സമ്മാനിക്കും.

പാലക്കാട് ജില്ലാശുപത്രിയിലും പി.എച്ച്.സികളിലും ജോലി ചെയ്തിരുന്ന ഡോ. ലക്ഷ്മിനാരായണൻ 1995 ൽ സ്വയം വിരമിച്ചു. തുടർന്ന് സ്വന്തം ഗ്രാമമായ ശേഖരീപുരത്ത് രോഗികൾക്ക് സേവനം നൽകി വരികയാണ്. കെ.സി. രാജഗോപാൽ ആൻഡ് ഡോ. ഇന്ദിരാ രാജഗോപാൽ മെമ്മോറിയൽ ട്രസ്റ്റാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.

Advertisment