New Update
/sathyam/media/post_attachments/ZbNG5QkUvIcDa8UxPd15.jpg)
പാലക്കാട്: ജില്ലാ ആശുപത്രിക്കു മുന്നിലെ ഫുട്‌പാത്തിലും ഗെയ്റ്റിനു മുന്നിലും വാഹനം പാർക്ക് ചെയ്യുന്നത് പരാതിയായതിനെ തുടർന്ന് പോലീസ് നോ പാർക്കിങ്ങ് ബോർഡ് സ്ഥാപിച്ചെങ്കിലും ആ ബോർഡിനു പുല്ലുവില കൽപ്പിച്ച് വീണ്ടും ഈ പ്രദേശത്ത് വാഹന പാർക്കിങ്ങ് തുടരുന്നത് പോലിസ് കണ്ടില്ലെന്ന് നടിക്കുന്നു.
Advertisment
ഇവിടെ പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്ക് എതിരെ കർശന നടപടിയെടുക്കുകയാണെങ്കിൽ ഇവിടുത്തെ പാർക്കിങ്ങ് മാറ്റും. എന്നാൽ ജില്ലാ ആശുപത്രിയിലേക്ക് വരുന്നവരുടെ വാഹനം പാർക്ക് ചെയ്യാൻ ആശുപത്രിയിൽ സൗകര്യം ഒരുക്കാത്തതാണ് ഇത്തരത്തിൽ പാർക്ക് ചെയ്യാൻ വാഹന യാത്രികർ നിർബ്ബന്ധിതരാകുന്നതെന്ന് വാഹന ഉടമകൾ പറയുന്നു. മാത്രമല്ല പാർക്കിങ്ങ് സൗകര്യം ആശുപത്രി അധികൃതർ ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us