/sathyam/media/post_attachments/705vr94KfHRa0cHRqHss.jpg)
പുതുപ്പരിയാരം: വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് പുതുപ്പരിയാരം ഗ്രാമ ഞ്ചായത്ത് ഗ്രന്ഥശാല & വായനശാലയുടെ ആഭിമുഖ്യത്തിൽ വായനയുടെ വളർച്ചയ്ക്കായി വട്ടമേശ യോഗം ചേർന്നു. വായനയുടെ വളർച്ചയും വിജ്ഞാന വികാസവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു.
തൊഴിൽ വിദ്യാഭ്യാസം, ശുചിത്വ വിദ്യാഭ്യാസം തുടങ്ങിയ കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് വിപുലമായി തുടർ യോഗം ചേരുന്നതിനും തിരുമാനിച്ചു. ജൂലൈ 7 ന് വായനയും വിജ്ഞാനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ക്വിസ് മൽസരം നടത്തുന്നതിനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ബിന്ദു. അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ അജിത, മുൻ മെംബർ സുരേഷ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ, വി.പി.ജയരാജൻ, അസീസ്. എം, ഗോപാലകൃഷ്ണൻ, ആർ . കൃഷ്ണൻ, എം.എ. ജോസ്, ലൈബ്രറിയൻ പ്രസീദ . സി. എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us