ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിവിധ ക്ലബ്ബുകൾ ബഷീർ അനുസ്മരണ ദിനം ആചരിച്ചു

New Update

publive-image

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം കവയിത്രിയും, അധ്യാപികയുമായ തുളസി കേരളശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

Advertisment

പാലക്കാട്:ഹൈസ്‌കൂൾ കേരളശ്ശേരിയിലെ വിദ്യരംഗം കലാസാഹിത്യവേദി, അർ റബീഅ അറബിക് ക്ലബ്ബ്, സംസ്‌കൃതം ക്ലബ്ബ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് എന്നിവയുടെ നേതൃത്വത്തില്‍  വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. കവയിത്രിയും, അധ്യാപികയുമായ തുളസി കേരളശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഇൻ ചാർജ് കെ ഗീതാദേവി അധ്യക്ഷത വഹിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം, കൃതികൾ, കഥാപാത്രങ്ങൾ വീഡിയോ പ്രെസെന്റേഷനിലൂടെ പരിചയപ്പെടുത്തി. അധ്യാപകരായ കെ കൃഷ്ണൻ കുട്ടി, ആർ കവിത, വി എം നൗഷാദ്, എ ടി ഹരിപ്രസാദ്, സ്കൗട്ട് ആൻഡ് ഗൈഡ് ലീഡർമാരായ വി കെ സനോജ്, പി വിനിയ എന്നിവർ സംസാരിച്ചു.

Advertisment