/sathyam/media/post_attachments/6X8EfJQayKCkgX40LqZE.jpg)
പാലക്കാട്: പ്രസവത്തിനിടെ കുഞ്ഞും അമ്മയും പാലക്കാട്ടെ സ്വാകാര്യ ആശുപത്രിയിൽ മരിക്കാനിടയായ സംഭവം വേദനാജനകമാണെന്നും വസ്‌തുത വെളിച്ചത്തുകൊണ്ടുവരാൻ അടിയന്തിരമായി വിദഗ്‌ധ സംഘത്തെ നിയോഗിക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പരിശോധിക്കാൻ ഡോക്ടർമാരടങ്ങിയ വിദഗ്‌ധ സംഘത്തെ നിയോഗിക്കണമെന്ന് സർക്കാർ ഉത്തരവുണ്ട്. അതിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് അധികാരവും നൽകിയിട്ടുണ്ട്. മരണം നടന്ന ആശുപത്രിയുമായി ബന്ധമുള്ള ആരും കമ്മിറ്റിയിൽ ഉണ്ടാകാൻ പാിടല്ലെന്നും പ്രത്യേകം പരാമർശിക്കുന്നുണ്ട്.
ഗൈനക്കോളജി, അനസ്‌ത്യറ്റിസ്‌റ്റ്, സർജൻ, ഫിസിഷ്യൻ, എമർജൻസി മെഡിസിൻ, പീഡിയാട്രീഷയൻ എന്നിവർ ഉൾക്കൊള്ളുന്ന പാനൽ ഡിഎംഒ തയ്യാറാക്കണം. അത് ജില്ലാ പൊലീസ് മേധാവി പരിശോധിക്കണം. തുടർന്ന് സർക്കാർ ഉത്തരവിറക്കണം.
ഈ സംവിധാനം ഉപയോഗപ്പെടുത്തി വസ്‌തുത വെളിച്ചത്ത് കൊണ്ടുവരണം. ഇക്കാര്യത്തിൽ കലക്ടറും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അനാവശ്യവിവാദം സ്വാഭാവികമായും ഉണ്ടാകും. റിപ്പോർട്ട് വരുന്നതിന് മുമ്പ് ഐഎംഎ പോലുള്ള സംഘടനകൾ അഭിപ്രായം പറയാതിരിക്കുക.
ആരും അമിത വ്യഗ്രത കാട്ടരുത്. ആശുപത്രികളിൽ അർഹരായ ഡോക്ടർമാരുണ്ടോ എന്നും നഴ്‌സുമാരിലും പാര മെഡിക്കൽ സ്‌റ്റാഫിലും യോഗ്യരായവരാണോ പ്രവർത്തിക്കുന്നതെന്നും പരിശോധിക്കണം.
നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളുണ്ട്, എന്നാൽ ചൂഷണത്തിന് മാത്രം രൂപംകൊണ്ടവയുമുണ്ട്. ജില്ലാ ആശുപത്രിയിൽ എല്ലാ സൗകര്യവും സൗജന്യമായി കിട്ടുമ്പോഴും സ്വാകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതിന്റെ കാരണം തിരിച്ചറിയുകയും വേണം.
ജില്ലാ ആശുപത്രികളിലെ സൗകര്യത്തെകുറിച്ച് ബോധവൽക്കരണം നടത്തുകയും വേണം. തെറ്റ് ആരുടെ ഭാഗത്തുനിന്നുണ്ടയാലും കർശന നടപടി സ്വീകരിക്കണമെന്നും എ.കെ ബാലൻ പറഞ്ഞു.
കുഞ്ഞും അമ്മയും മരിക്കാനിടയായ സംഭവത്തിൽ തങ്കം ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്‌ചവന്നുവെന്നാണ് ഐശ്വര്യയുടെ ഭർത്താവ് രഞ്‌ജിതിന്റെ പാരതിയെന്നും എ.കെ ബാലൻ പറഞ്ഞു. ഐശ്വര്യയുടെ ഭർത്താവും കുടുംബത്തേയും തത്തമലേത്തെ വീട്ടിലെത്തി എ.കെ ബാലൻ ആശ്വസിപ്പിക്കുയും ചെയതു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us