/sathyam/media/post_attachments/u1BDAGIvm9eM5l6Ojt8x.jpg)
പാലക്കാട്:എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെയാണ് സർക്കാരുകൾ കാർഷിക മേഖലയിൽ നയങ്ങൾ നടപ്പിലാക്കുന്നതെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. ദരിദ്ര ലോകത്ത് നിന്നും രാജ്യത്തെ വികസന പാതയിലേക്കെത്തിച്ചത് കർഷക സമൂഹമാണെന്നും വി.കെ. ശ്രീകണ്ഠൻ എം.പി. വിവിധ ആവശ്യങ്ങളുന്നയിച്ച് ഒരു ലക്ഷം കർഷക സമിതി കല്ട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മക്ക് പരിഹാരം കാണാനും കാർഷിക മേഖലയുടെ വികസനത്തിനുമായാണ് യുവ കർഷ തൊഴിൽ പദ്ധതി നടപ്പിലാക്കിയത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ നടപ്പിലാക്കിയ പദ്ധതി പിന്നീട് അവഗണിക്കപ്പെട്ടു.
ആനുകൂല്യങ്ങളിൽ കാലോചിതമായ പരിഷ്കാരം നടപ്പിലാക്കിയില്ലെന്നു മാത്രമല്ല പദ്ധതി പാടെ അവഗണിക്കപ്പെട്ടു. ഇതര പെൻഷനുകൾ വർദ്ധിപ്പിച്ചപ്പോഴും സർക്കാർ യുവ കർഷക പദ്ധതിയെ തഴഞ്ഞു.
22 വർഷം മുമ്പ് പദ്ധതിയിലംഗമായവർ വൃദ്ധ കർഷകരായി എന്ന കാര്യം സർക്കാർ തിരിച്ചറിയണമെന്നും വി.കെ. ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു. പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, കാർഷിക മേഖലയിലെ വിവിധ പദ്ധതികൾ ഒരു ലക്ഷം കർഷക സമിതിയിലൂടെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധർണ്ണയും മാർച്ചും സംഘടിപ്പിച്ചത്.
സംസ്ഥാന പ്രസിഡണ്ട് കെ.പി ബൈജു അദ്ധ്യക്ഷത വഹിച്ചു. സജീവ് വാസുദേവൻ, യു. ശാന്തകുമാർ, സന്തോഷ്, വർഗ്ഗീസ്, സി.സി. കുട്ടൻ, കെ.ടി പ്രേമൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us