നാല് വർഷമായിട്ടും പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ച് ഭാരതീയ നാഷണൽ ജനതാ ദൾ വഴിതടയൽ സമരം നടത്തി

New Update

publive-image

പാലക്കാട്: 4 വർഷമായിട്ടും മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ച് ഭാരതീയ നാഷണൽ ജനതാ ദൾ വഴിതടയൽ സമരം നടത്തി. വഴി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.

Advertisment

മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 50 ദിവസമായി ഭാരതീയ നാഷണൽ ജനതാ ദൾ പ്രക്ഷോഭത്തിലാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വഴിതടയൽ സമരം നടത്തിയത്.

അഞ്ച് വിളക്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം സുൽത്താൻ പേട്ട ജംഗ്ഷനിലെത്തി വഴി തടയാനായിരുന്നു പ്രവർത്തകരുടെ ശ്രമം. എന്നാൽ വഴിതടയാൻ ശ്രമിച്ചവരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കി.

സമരത്തിന് ജില്ല പ്രസിഡണ്ട്  സി.എം. കുഞ്ഞു മൊയ്തു, ജില്ല സെക്രട്ടറി കെ.ജെ. നൈനാൻ, എ.വിൻസന്റ്, നൗഫിയ നസീർ, എം.എം. വർഗ്ഗീസ്, വിജയ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

Advertisment