/sathyam/media/post_attachments/avAEfJlatuWz7EjEBi3S.jpg)
പാലക്കാട്: ലോക രാജ്യങ്ങളിൽ ഏറ്റവും മഹത്തായ മൂല്യങ്ങലൾ ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയാണ് ഭാരതത്തിന്റേത്. ആ ഭരണഘടനയിൽതൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്ന മന്ത്രിമാർ ഭരണഘടനയെ തള്ളിപ്പറയുന്നത് നല്ല മനുഷ്യന്റെ മനസ്സാക്ഷിക്ക് യോജിച്ചതല്ലെന്നും അങ്ങനെ ചെയ്യുന്ന അവിശ്വാസികളായ മന്ത്രിമാര്‍ അധികാരത്തിൽ തുടരുന്നതും ഭൂഷണമല്ലെന്നും അവരെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുകയും മാതൃകാപരമായി ശിക്ഷിക്കണമെന്നും മുന്‍മന്ത്രിയും ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റുമായ വി.സി കബീര്‍ മാസ്റ്റര്‍ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയെ പരസ്യമായി അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ല കമ്മിറ്റി കളക്ട്രേറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്‍റ് എം.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, ജില്ലാ വെെസ് പ്രസിഡന്‍റുമാരായ രാജന്‍ കുത്തനൂര്‍, വി.മോഹനന്‍, സണ്ണി ഏടൂര്‍പ്ലാക്കീഴില്‍, ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാജന്‍, ബീന ഷാജി, സെക്രട്ടറിമാരായ സജീവന്‍ മലമ്പുഴ, ബിനോയ് ജേക്കബ്, സുന്ദരന്‍ വെള്ളപ്പന, ട്രഷറര്‍ എ.ശിവശങ്കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us