ബോബി ചെമ്മണ്ണൂർ ഇന്റർ നാഷണൽ ജ്വല്ലേഴ്സിന്റെ വടക്കഞ്ചേരി ഷോറും, ബോചെ (ഡോ. ബോബി ചെമ്മണൂർ) ഉദ്ഘാടനം ചെയ്യുന്നു. എംപി രമ്യ ഹരിദാസ്, എംഎൽഎ പി.പി സുമോദ്, പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, വൈസ് പ്രസിഡന്റ് വി.ജെ ഉസ്സനാർ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിത പോൾസൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി രജനി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുമിത ഷഹീർ, സേതുമാധവൻ എഎം, ഫൗസിയ, രശ്മി, അമ്പിളി മോഹൻദാസ്, ഉഷകുമാരി, ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം ജലീൽ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ബോബൻ ജോർജ്ജ്, ബോബി ഗ്രൂപ്പ് മാർക്കറ്റിംഗ് ജനറൽ മാനേജർ അനിൽ സി.പി, ബോസ് ചെമ്മണ്ണൂർ, ഓൾ ടൈം ഡയറക്ടർ ജിസോ ബേബി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
പാലക്കാട്: 159 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്‍റെ 52 -ാം ഷോറൂം വടക്കഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു. ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ, 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണ്ണൂർ) ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആലത്തൂർ എം.പി. രമ്യ ഹരിദാസ് നറുക്കെടുപ്പ് നടത്തി. തരൂർ എം.എൽ.എ. പി.പി.സുമോദ് ആദ്യ വിൽപ്പന നിർവ്വഹിച്ചു.
വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ജെ. ഉസ്സനാർ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിത പോൾസൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി. രജനി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുമിത ഷഹീർ, സേതുമാധവൻ എഎം, ഫൗസിയ, രശ്മി, അമ്പിളി മോഹൻദാസ്, ഉഷകുമാരി, ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. ജലീൽ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ബോബൻ ജോർജ്ജ് എന്നിവർ ചടങ്ങിൽ ആശംസകളറിയിച്ചു.
ബോസ് ചെമ്മണൂർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ശേഷം വടക്കഞ്ചേരിയിലെ ബോബി ബസാറിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും ബോചെ നിർവ്വഹിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ബിഐഎസ് ഹാൾമാർക്ക്ഡ് 916 സ്വർണാഭരണങ്ങൾക്ക് പണിക്കൂലി വെറും 3% മുതലാണ്.
ഡയമണ്ട് ആഭരണങ്ങൾ പണിക്കൂലിയിൽ 50 % വരെ കിഴിവിലും ലഭിക്കും. ഉദ്ഘാടനം കാണാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 ഭാഗ്യശാലികൾക്ക് സ്വർണനാണയങ്ങൾ സമ്മാനമായി നേടാം. കൂടാതെ 3 പേർക്ക് ബോചെയോടൊപ്പം റോൾസ് റോയ്സ് കാറിൽ യാത്ര ചെയ്യാനുള്ള അവസരവും ലഭിക്കും.
ഉദ്ഘാടന മാസം നിത്യേന നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങളും ബോബി ഓക്സിജൻ റിസോർട്ടിൽ താമസം, റോൾസ് റോയ്സ് കാറിൽ സൗജന്യ യാത്ര എന്നിങ്ങനെ ആകർഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് വടക്കഞ്ചേരിയിലെ തിരഞ്ഞെടുക്കപ്പെട്ട നിർധനരായ രോഗികൾക്കുള്ള ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസഹായ വിതരണവും ബോചെ നിർവ്വഹിച്ചു.