ഹരിത കർമ്മ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ പാലക്കാട് ജില്ലാ ശുചിത്വ മിഷൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: നാടിന്റെ നൻമയ്ക്കായി പ്രയത്നിക്കുന്ന ഹരിത കർമ്മ സേനകൾ നേരിടുന്ന പ്രതിസന്ധികളും നാടിന്റെ ശുചിത്വ പ്രശ്നങ്ങളും പരിഹരിച്ച് പഞ്ചായത്തുകളിൽ സമ്പൂർണ്ണ ശുചിത്വം ഉറപ്പു വരുത്താനുള്ള സർക്കാരിന്റെ രണ്ടാം ഘട്ട ദൗത്യം ഏറ്റെടുത്ത് ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള കർമ്മ പഥത്തിലാണ് പാലക്കാട് ജില്ലാ ശുചിത്വ മിഷൻ.

Advertisment

ഹരിത കർമ്മസേന അംഗങ്ങളുടെ ആത്മവിശ്വാസം ഉയർത്തൽ, സേനകളുടെ കാര്യശേഷി വർദ്ധിപ്പിക്കൽ, പഞ്ചായത്ത് - വാർഡ് തല മാലിന്യ പരിപാലന - ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ, പാതയോര ശുചിത്വത്തിലെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് പ്രതിരോധിച്ച് വലിച്ചെറിയൽ മുക്ത കേരളം കെട്ടിപ്പടുക്കൽ തുടങ്ങിയ കർമ്മ പരിപാടികൾ ഊർജ്ജിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി വരികയാണ്.

അജൈവ മാലിന്യ ശേഖരണത്തോടൊപ്പം ഉറവിടത്തിൽ തന്നെ ജൈവ മാലിന്യ സംസ്കരണം ഉറപ്പ് വരുത്തലും അതോടൊപ്പം അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി തരം തിരിച്ച് ഹരിത സേനക്ക് കൈമാറൽ പ്രായോഗികമാക്കുന്നതിന് കൂടുതൽ ജനകീയ അവബോധമുണ്ടാക്കുന്നതിനും രണ്ടാം ഘട്ടത്തിൽ കരുതൽ പ്രവർത്തനങ്ങൾ കൂടുതൽ പ്രായോഗികമാക്കുന്നതിനും നടപടികളായി തുടങ്ങിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ നിലവിലെ ശുചിത്വ പദ്ധതികൾ മെച്ചപ്പെടുത്തുന്നതോടൊ ടൊപ്പം കൂടുതൽ പദ്ധതികൾ കൊണ്ടു വരികയും ചെയ്യുക , ഇതിന് പഞ്ചായത്തുകൾക്ക് ആവശ്യമായ സഹായം നൽകുക എന്നിവയും ശുചിത്വ പ്രവർത്തനത്തിൽ ഉൾപ്പെടും.

ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തിലും സമഗ്ര ശുചിത്വ പവർത്തനങ്ങളിലും ശരിയായ ഏകോപനത്തിലൂടെ ശുചിത്വ ലക്ഷ്യം കൈവരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാൻ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ ശുചിത്വ പ്രവർത്തനങ്ങളിൽ പരിചയ സമ്പന്നരായവരെ റിസോഴ്സ് പേഴ്സൺ മാരായി ശുചിത്വ മിഷൻ നിയമിച്ചിട്ടുണ്ട്.

ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ കീഴിൽ വരുന്ന മുഴുവൻ പ്രദേശങ്ങളേയും ശുചിത്വ, സുരക്ഷിത പ്രദേശങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കും വിവിധ ഉദ്യോഗസ്ഥർക്കും കരുത്തേകാൻ റിസോഴ്സ് പേഴ്സൺമാരെ പൂർണ്ണ സജ്ജരാക്കുകയാണ് ശുചിത്വ മിഷൻ.

ഹരിത കർമ്മസേനാംഗങ്ങൾക്ക് ആത്മവിശ്വാസമേകുന്നതിനും പഞ്ചായത്തുകളിലെ ശുചിത്വ പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നതിനുള്ള ബ്ലോക്ക് തല പ്രവർത്തനങ്ങളിൽ സജീവമാണ് ശുചിത്വ മിഷൻ ബ്ലോക്ക് തല ആർപിമാർ.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, കൊടുമ്പ്, പുതുശ്ശേരി പഞ്ചായത്തുകളിൽ പ്രാഥമിക പ്രവർത്തനമായ സമ്പർക്ക പരിപാടികൾ പൂർത്തിയായി. പ്രായോഗിക പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്ന തുടർ പ്രവർത്തനങ്ങളും ആരംഭിച്ചു.

Advertisment