/sathyam/media/post_attachments/iKMCQbu9TkOC256KvY9v.jpg)
നിറവ് 2022 പരിപാടി കൊടുമ്പു ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: സമഗ്ര വെൽനെസ്സ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പത്താം ക്ലാസിൽ നൂറു ശതമാനം വിജയം നേടിയ തിരുവാലത്തൂർ ഗോപാൽ മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥികളേയും സ്കൂളിനേയും ആദരിച്ചു.
ചടങ്ങിൽ നിറവ് 2022 കൊടുമ്പു്ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻറ് ഹരിദാസ് അദ്ധ്യക്ഷനായി.
ഹെഡ്മിസ്ട്രസ്സ് ശാലിനി, പഞ്ചായത്തംഗം ശാരദ, പി.ടി.എ.സെക്രട്ടറി സുബ്രമണ്യൻ, സമഗ്ര വെൽനെസ് എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി ജോസ് ചാലയ്ക്കൽ, ട്രഷറർ കെ.രാധാകൃഷ്ണൻ, എക്സി. മെമ്പർമാരായ സായൂജ്, കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. അവാർഡ് വിതരണത്തിനു ശേഷം സൊസൈറ്റി പ്രസിഡൻ്റ് സണ്ണി മണ്ഡപത്തികൂന്നേൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us