/sathyam/media/post_attachments/RaI5iXxkI7h9yuVWL5b3.jpg)
പാലക്കാട്:പാലക്കാട് സീനിയർ എപിപി ആയിരുന്ന പി പ്രേംനാഥിനെ എറണാകുളത്ത് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയി നിയമിച്ചു. കഴിഞ്ഞ 32 വർഷം നിയമരംഗത്ത് പ്രവർത്തിച്ചുവരുന്ന പി പ്രേംനാഥ് മണ്ണാർക്കാട്, ചിറ്റൂർ, പാലക്കാട് കോടതികളിൽ പ്രോസിക്യൂട്ടർ ആയും ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ ട്രെയിനിങ്ങ് മാനേജർ ആയും ചുമതല വഹിച്ചിട്ടുണ്ട്.
പ്രോസിക്യൂട്ടർമാരുടെ നിരവധി അന്തർ ദേശീയ കൺവെൻഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള പ്രേംനാഥ് ജെസിഐ ദേശീയ വൈസ് പ്രസിഡന്റ്, ഓയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി, ഇന്ത്യൻ സീനിയർ ചേംബർ സെക്രട്ടറി ജനറൽ, കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങളിൽ ഇരകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസിന്റെ സെക്രട്ടറി കൂടിയാണ് പ്രേംനാഥ്. ഭാര്യ സുഗുണ (ഇന്ത്യൻ ബാങ്ക്), മക്കൾ അനിരുദ്ധ്, കീർത്തന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us