/sathyam/media/post_attachments/JuEokxCwIEQbYDSAxBgV.jpg)
പാലക്കാട്:വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ കരുതൽ മേഖല വേണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് മലയോര നിവാസികളിലും കർഷകരിലും ഉണ്ടായിട്ടുള്ള ആശങ്ക ഒഴിവാക്കണമെന്ന നിയമസഭയുടെ ഐക്യകണ്ഠേനയുള്ള പ്രമേയം കണക്കിലെടുത്ത് ഇത്തരം പ്രദേശങ്ങളെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് എന്‍സിപി ജില്ലാ നേതൃയോഗം ആവശ്യപ്പട്ടു.
ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ എന്‍സിപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എ രാമസ്വാമി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറായി നിയമിതനായ പി.ജെ കുഞ്ഞുമോന്
യോഗത്തിൽ സ്വീകരണം നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി ടിഎന്‍ ശിവശങ്കരൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടിഎ റസാഖ് മൗലവി, സംസ്ഥാന സെക്രട്ടറി എം അലാവുദ്ദീൻ, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ഓട്ടുർ ഉണ്ണികൃഷ്ണൻ, കാപ്പിൽ സെയ്തലവി, പി അബ്ദുറഹിമാൻ, ജില്ലാ നേതാക്കളായ ഷൗക്കത്തലി കുളപ്പാടം, കെ.പി അബ്ദുറഹിമാൻ, മോഹൻ ഐസക്ക്, കെ.എസ് രാജഗോപാൽ, എം എൻ സെയ്ഫുദ്ദീൻ കിച്ലു, റജി ഉള്ളിരിക്കിൽ, ജിമ്മി ജോർജ്, ഷെനിൻ മന്ദിരാട്, എസ്.ജെ.എന്‍ നജീബ്, സി.എ സലോമി, എം.എം കബീർ, പി.ടി ഉണ്ണികൃഷ്ണൻ, പൊന്നിൽ വേണു, പി. സദക്കത്തുള്ള, സി ശ്രീക്കുട്ടൻ, നിധിൻ എം നായർ, സോളമൻ അറക്കൽ എന്നിവർ സംസാരിച്ചു.
മുൻ മന്ത്രിയും സിപിഎം നേതാവുമായിരുന്ന ടി ശിവദാസമേനോൻ്റെ നിര്യാണത്തിൽ യോഗം
അനുശോചനം രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us