/sathyam/media/post_attachments/QYXevjqcVCZp2iwVQ2Qw.jpg)
പാലക്കാട്: ഒറ്റപ്പാലം കരുണ ഫൗണ്ടേഷന്റെ കെ.ആർ നാരായണൻ സെന്റേണറി മെമ്മോറിയൽ അവാർഡ് ബഹറിൻ വ്യവസായി ഡോ: കെ.എസ് മേനോന് സമർപ്പിക്കും. ജൂലൈ 11 ന് സി.എസ്.എൻ. ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങ് ഗോവ ഗവർണര്‍ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുമെന്ന് കരുണ എക്സികുട്ടീവ് മെമ്പർ പി.ടി. നരേന്ദ്ര മേനോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബഹറിൻ വ്യവസായി ആയ ഡോ: കെ.എസ്. മേനോൻ വാണിയംകുളം സ്വദേശിയാണ്. വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം മേഖലകളിൽ കെ.എസ്. മേനോൻ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.
55555 രൂപ, പ്രശസ്തി പത്രം, മുദ്ര എന്നിവയടങ്ങുന്നതാണ് അവാർഡ്. അവാർഡ് ദാനവേദിയിൽ വെച്ച് കെ.എസ്. മേനോന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് ഇന്ത്യൻ എക്സ്പ്രസ്സ് സി.ഇ.ഒ. ലക്ഷ്മി മേനോനും മലയാളം പതിപ്പ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി.കെ. വിജയനും പ്രകാശനം ചെയ്യും.
തുടർന്ന് ഡോ: മേനോന് ഒറ്റപ്പാലം പൗരാവലി നൽകുന്ന അനുമോദനവും സാംസ്കാരിക പരിപാടിയും നടക്കുമെന്നും പി.ടി. നരേന്ദ്ര മേനോൻ പറഞ്ഞു. കരുണ പ്രസിഡണ്ട് സുകുമാരി നരേന്ദ്രൻ, സംഘാടക സമിതി കൺവീനർ കെ.പി. രാം കുമാർ, സി.പി. ബൈജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us