New Update
/sathyam/media/post_attachments/FsjMejcZNXeIFzY7DQ1j.jpg)
മലമ്പുഴ:മഴ പെയ്തതോടെ മലമ്പുഴ റോഡ് കുണ്ടും കുഴിയുമായി. ചെളിവെള്ളം ചാലും നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. മലമ്പുഴ വാട്ടർ അതോറട്ടി ഫിൽറ്റർ പ്ലാൻ്റിനു മുന്നിലാണ് ഈ കാഴ്ച്ച.
Advertisment
കുഴിയിൽപെട്ട് ഇരുചക്രവാഹന യാത്രികർ വീഴാറുമുണ്ട്. കോൺവെൻ്റ് ആശുപത്രി റോഡിലേക്ക് തിരിയുന്ന ജങ്ങ്ഷൻ കൂടിയാണ് ഇത്. വലിയ വാഹനങ്ങൾ റോഡ് സൈഡിലേക്ക് കൂടുതൽ ഒതുക്കിയാൽ പൈപ്പിടാൻ കുഴിച്ച കുഴിയിൽ ചക്രം താഴും.
/sathyam/media/post_attachments/rw6BwiQ9j1DZGkDpJ9q5.jpg)
ഒട്ടേറെ വിനോദ സഞ്ചാരികളും വാട്ടർ അതോറട്ടി, ഇറിഗേഷൻ, ഫിഷറീസ്, ഫോറസ്റ്റ് ഓഫീസ് തുടങ്ങിയവയടക്കം ഒട്ടേറെ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നതിനാൽ ഒട്ടേറെ പേർ സഞ്ചരിക്കുന്ന റോഡാണ് ഇങ്ങനെ നശിച്ചു കിടക്കുന്നതെന്നും എത്രയും വേഗം റോഡ് നന്നാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us