New Update
/sathyam/media/post_attachments/Trzl1onmZ393cwOYqOOv.jpg)
പാലക്കാട്: നഗരസഭയിൽ റോഡ് ടാറിങ്ങ് ഒരു മാസം പോലും നിൽക്കുന്നില്ലാത്ത സാഹചര്യത്തില്‍ തദ്ദേശവകുപ്പു മന്ത്രിക്ക് മനുഷ്യാവകാശ പ്രവർത്തകൻ റൈമൻറ് ആൻ്റണി പരാതി നൽകി.
Advertisment
പണി ചെയ്തിട്ടുള്ള റോഡുകളിൽ വലിയ അപകടകുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. വളരെ ലാഘവ ബുദ്ധിയോടുകൂടി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിലുള്ള റോഡ് പണി ഏറ്റെടുക്കുന്ന കോൺട്രാക്ടർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുവാൻ വകുപ്പ് മന്ത്രി നിർദ്ദേശിക്കണം.
/sathyam/media/post_attachments/iSUhfzwRSfH5mwyJnsTW.jpg)
ഇത്തരത്തിൽ പണി ചെയ്തിട്ടുള്ള വ്യക്തികൾക്ക് ബില്ല് കൊടുക്കാതിരിക്കുവാൻ നിർദ്ദേശം നല്‍കണം. റോഡുകളുടെ സുരക്ഷയും നിർമ്മാണം വിലയിരുത്തുവാൻ മുൻസിപ്പാലിറ്റി സെക്രട്ടറിക്കും എൻജിനീയർക്കും കർശന നിർദേശം കൊടുക്കണo. റോഡുകൾക്ക് ഗ്യാരണ്ടി പിരീഡ് അനുവദിക്കണമെന്ന് വകുപ്പ് മന്ത്രിയിൽ നിന്നും നിർദ്ദേശം വേണമെന്നും പരാതിയിൽ റൈമന്‍റ് ആൻ്റണി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us