കല്ലേക്കാട് എൻഎസ്എസ് കരയോഗത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘത്തിൻ്റെ പൊതുയോഗം നടത്തി

New Update

publive-image

പാലക്കാട്:കല്ലേക്കാട്  എൻഎസ്എസ് കരയോഗത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘത്തിൻ്റെ പൊതുയോഗം താലൂക്ക് യൂണിയൻ വനിതാ സമാജം സെക്രട്ടറി അനിത ശങ്കർ  ഉദ്ഘാടനംചെയ്തു. കരയോഗം വൈസ് പ്രസിഡൻ്റ്  പി. സഹദേവൻ നായർ അദ്ധ്യക്ഷത വഹിച്ചു.

Advertisment

താലൂക്ക് യൂണിയൻ  എംഎസ്എസ്എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ  മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ഭരണ സമിതി അംഗം കെ.പി രാജഗോപാൽ, കരയോഗം വനിത സമാജം സെക്രട്ടറി ചന്ദ്രിക  എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.

യോഗത്തിൽ പങ്കെടുത്ത ഏവർക്കും വനിത സമാജം പ്രസിഡൻ്റ് സുജാത സ്വാഗതം ആശംസിച്ചു. കരയോഗം ട്രഷറർ ശിവശങ്കരൻ നായർ നന്ദി പ്രകാശിപ്പിച്ചു.

Advertisment