വടക്കഞ്ചേരി ചുവട്ടുപാടം കോൺഗ്രസ് കമ്മിറ്റിയുടെയും യുവചൈതന്യ ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്‌ ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

New Update

publive-image

വടക്കഞ്ചേരി:ചുവട്ടുപാടം കോൺഗ്രസ് കമ്മിറ്റിയുടെയും യുവചൈതന്യ ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്‌ ടു ക്ലാസുകളിൽ ഉന്നത വിജയം
നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ടി.എൻ പ്രതാപൻ എംപി ഇന്ത്യൻ ഭരണഘടനാ പത്രവും വിദ്യാർത്ഥികൾക്ക് നൽകി.

Advertisment

ഡിസിസി ജനറൽ സെക്രട്ടറി കെ.ജി എൽദോ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ അമ്പിളി മോഹൻദാസ് അധ്യക്ഷത വഹിച്ചു. എ.കെ മോഹൻദാസ് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌, സുനിൽ ചുവട്ടുപാടം യൂത്ത് കോൺഗ്രസ്‌ തരൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌, ജോസ് മാഷ്, മോഹിത് ചുവട്ടുപാടം, റെജി കെ. മാത്യു, ഉദയൻ മാഷ്, മെഴ്‌സി ടീച്ചർ, റെജിൻ ചുവട്ടുപാടം, ശിഹാബ്, അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Advertisment