New Update
/sathyam/media/post_attachments/kJrNS8UkgE6IFzfUHJAz.jpg)
ജഗദീശനുള്ള ധനസഹായ വിതരണ യോഗത്തിൽ സ്പീക്കർ എം.ബി. രാജേഷ് സംസാരിക്കുന്നു
പാലക്കാട്: ശാരീരിക അവശത അനുഭവിക്കുന്ന മാധ്യമ പ്രവർത്തകന്‍ ജഗദീശിനുളള ധനസഹായ വിതരണം സ്പീക്കർ എം.ബി രാജേഷ് നിർവ്വഹിച്ചു. പാലക്കാട് പ്രസ് ക്ലബിൽ നടന്ന ചടങ്ങിലാണ് സ്പീക്കർ എം.ബി. രാജേഷ് ജഗദീഷിന് ധനസഹായം കൈമാറിയത്.
Advertisment
ഏറെക്കാലമായി പാലക്കാട് മാധ്യമ രംഗത്തുള്ള ജഗദീഷിന് അവശത മൂലം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. വാർത്തകൾ ശേഖരിക്കുന്നതിനൊപ്പം പത്രവിതരണവും നടത്തിയിരുന്നു.
ചികിത്സ നടത്തുന്നതിന് ഏറെ കഷ്ട്ടപ്പെടുന്ന സാഹചര്യത്തിലാണ് അമേരിക്കൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകിയത്. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എൻ രമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധുസൂദനൻ കർത്ത, ട്രഷറർ സി.ആർ ദിനേശ്, മുൻ പ്രസിഡണ്ട് ലത്തീഫ് നഹ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us