ലോകം മുഴുവൻ പ്രതീക്ഷാ നിർഭരമായി ആദരിക്കുന്ന ഭാരതത്തിന്റെ ദേശീയ പതാകയുടെ മൂല്യം ചോർത്തിക്കളയാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം - കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റ് വി.സി.കബീര്‍ മാസ്റ്റര്‍

New Update

publive-image

ആലത്തൂര്‍: പതിറ്റാണ്ടുകൾ ഭാരതീയർ ആദരവോടെ കാത്തുസൂക്ഷിക്കുന്ന ദേശീയ പതാകയ്ക്കു മൂല്യ ശോഷണം വരുത്തി പോളിസ്റ്റര്‍ തുണിയില്‍ നിർമ്മിക്കാൻ ചൈനയ്ക്കു കരാർ നൽകിയ ഗൂഢ നടപടിയെ ഒരു വിധത്തിലും ന്യായീകരിക്കാൻ ഭാരതീയർക്ക് കഴിയില്ലെന്നും, ആ നീക്കത്തിൽ നിന്നും പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും പിന്തിരിയണമെന്നും കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായ വി.സി കബീര്‍ മാസ്റ്റര്‍ പറഞ്ഞു.

Advertisment

കെപിസിസി ഗാന്ധി ദർശൻ സമിതി ആലത്തൂർ നിയോജകമണ്ഡലം കൺവെൻഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്‍റ് അഡ്വ. വി. ഷണ്‍മുഖാനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, ജില്ലാ പ്രസിഡന്‍റ് എം.ബാലകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ എം.കെ. ശ്രീനിവാസന്‍, പി.എന്‍. മുരളീധരന്‍, സി.യു.സി കോര്‍ഡിനേറ്റര്‍ പി.പി.ഗോപാലന്‍, ഗീതാശിവദാസ്, എന്‍.വിഷ്ണു, പി.എസ്. മുരളീധരന്‍, വി. സുദര്‍ശനന്‍, സോമന്‍ പള്ളത്ത്, മുണ്ടൂര്‍ രാജന്‍, എം.ബി. രമേഷ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോട്ടക്കല്‍ ആര്യവെെദ്യശാലയില്‍ നിന്ന് (ബി.എ.എം.സ് ആയുര്‍വേദ) ഒന്നാം റാങ്ക് നേടിയ ഡോ. സി.സി. ശ്രീലക്ഷ്മി, രണ്ടാമത് സൗത്ത് സോണ്‍ മിനി റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ കേരള ടീം അംഗം അഭിനവ് മുകുന്ദന്‍, എല്‍.എസ്‌.എസ് സ്കോളര്‍ഷിപ്പ് നേടിയ ആര്‍.നിരഞ്ജന്‍ എന്നിവരെ ചടങ്ങില്‍ മൊമന്‍റൊ നല്‍കി വി.സി. കബീര്‍ മാസ്റ്റര്‍ ആദരിച്ചു.

Advertisment